മിനിമൽ മേക്കപ്പും ലളിതമായ ഹെയർ സ്റ്റൈലും ഒപ്പം വ്യത്യസ്തമാർന്ന ഔട്ട്ഫിറ്റും. ഫാഷനിൽ ഇത്രയധികം പരീക്ഷണങ്ങൾ നടത്തിയ ബോളിവുഡ് നടി വേറെ ഉണ്ടാകില്ല.
രണ്ടാമതും അമ്മയാകാൻ ഒരുങ്ങുന്ന സോനം ഇത്തവണയും തൻ്റെ പ്രഗ്നൻസി ഫാഷനിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്നതിന്റെ തെളിവാണ് ഈ ചിത്രങ്ങൾ.
ഗർഭകാലത്ത് അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്ന രീതിയിൽ നിന്നും മാറി, ശരീരത്തോട് ചേർന്നുനിൽക്കുന്ന വസ്ത്രങ്ങളിലൂടെ തന്റെ ഗർഭകാലത്തെ ആത്മവിശ്വാസത്തോടെ ആഘോഷിക്കുകയാണ് താരം.
സഹോദരി റിയ കപൂർ ആണ് ഈ ലുക്കിന് പിന്നിലെ സ്റ്റൈലിസ്റ്റ്.ശരീരത്തോട് ചേർന്നു കിടക്കുന്ന ബ്ലാക്ക് ഗൗണിനൊപ്പം ലെതർ ജാക്കറ്റുമാണ് സോനം ധരിച്ചിരിക്കുന്നത്.