Friday, March 20, 2026 Last Updated 15 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Feb 2026 01.11 PM

ശബരിമല സ്വര്‍ണക്കൊള്ള; പാളികള്‍ വീണ്ടും പരിശോധിക്കാന്‍ എസ്‌ഐടിയ്ക്ക് ഹൈക്കോടതി നിര്‍ദേശം

uploads/news/2026/02/824664/sabarimala-gold-plate.gif

കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളികളുമായി ബന്ധപ്പെട്ട കേസില്‍ വീണ്ടും ശാസ്ത്രീയ പരിശോധന നടത്താന്‍ എസ്‌ഐടിയ്ക്ക് അനുമതി. കേസുമായി ബന്ധപ്പെട്ട് വളരെ സമഗ്രമായ റിപ്പോര്‍ട്ടാണ് എസ്‌ഐടി സംഘം നല്‍കിയത്. നേരത്തെ വിഎസ്എസ്്‌സി യില്‍ സ്വര്‍ണപ്പാളികള്‍ പരിശോധന നടത്തിയിരുന്നു ഇതില്‍ വ്യക്തത വരാത്ത സാഹചര്യത്തിലാണ് സുപ്രധാന നിര്‍ദേശം.

വിഎസ്എസ്സിയില്‍ നടത്തിയ രണ്ടു പരിശോധനാഫലത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ വേണ്ടിയാണ് മൂന്നാം തവണയും പരിശോധന നടത്തണമെന്ന് ഹൈക്കോടതി പറഞ്ഞത്. ഇക്കാര്യത്തില്‍ എസ്ഐടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ശാസ്ത്രീയ പരിശോധനാ ഫലമാണ് കോടതിയില്‍ നിര്‍ണായകമാകുക. മുംബൈയിലെ ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററിലാണ് പരിശോധന നടത്തുക.

കാലപ്പഴക്കം ഉള്‍പ്പെടെ പരിശോധിക്കണമെന്ന് കോടതി പറഞ്ഞു. പാളികള്‍ ഏതെങ്കിലും തരത്തില്‍ മാറിയിട്ടുണ്ടോ എന്നറിയാനും, എത്രത്തോളം സ്വര്‍ണം പാളികളില്‍ ഉണ്ട് എന്നറിയാനുമുള്ള ശാസ്ത്രീയ തെളിവുകള്‍ക്ക് വേണ്ടിയാണ് വീണ്ടും പരിശോധന. അടച്ചിട്ട മുറിയിലാണ് ഹൈക്കോടതി കേസ് പരിഗണിച്ചത്. കേസില്‍ 256 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട് എന്ന അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

ഫെബ്രുവരി 19ന് വീണ്ടും കേസ് പരിഗണിക്കും. കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ പാളികള്‍ എന്നിവയില്‍ നിന്നായി 989 ഗ്രാം സ്വര്‍ണം ഉരുക്കിയപ്പോള്‍ 989 ഗ്രാം സ്വര്‍ണം ലഭിച്ചു. അതില്‍ 575 ഗ്രാം സ്വര്‍ണം തിരികെ പൂശി എന്നായിരുന്നു പ്രതികള്‍ എസ്ഐടിയോട് പറഞ്ഞത്. നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ കൃത്യമായ അളവ് കണ്ടെത്താനായാണ് വിഎസ്എസ്സി രണ്ടാം തവണ പരിശോധന നടത്തിയത്.

Ads by Google
Monday 09 Feb 2026 01.11 PM
YOU MAY BE INTERESTED
Ads by Google
Ads by Google