Sunday, March 15, 2026 Last Updated 43 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Feb 2026 12.27 PM

‘എന്റെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളും, ഒരു മകനെപ്പോലെ ഞാന്‍ സ്‌നേഹിക്കുകയും ചെയ്യുന്ന ഒരേയൊരു നിവിന്‍ പോളി ’;ചിത്രം പങ്കുവെച്ച് ശാന്തി കൃഷ്ണ

shanthi-krishna
photo-www.instagram.com/theshanthikrishna/

നിവിന്‍ പോളിക്കൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് നടി ശാന്തി കൃഷ്ണ. ഒരു പരസ്യ ചിത്രീകരണത്തിന് വേണ്ടിയാണ് ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ചെത്തിയത്. നിവിനൊപ്പമുളള ചിത്രം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. തന്റെ പ്രിയപ്പെട്ട മകനോടൊപ്പം വീണ്ടും ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം ചിത്രത്തിനൊപ്പം കുറിച്ചു.

‘കുറെ നാളുകള്‍ക്ക് ശേഷം പ്രിയപ്പെട്ട നിവിനൊപ്പം ഇന്നൊരു പരസ്യചിത്രീകരണത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചു. എന്റെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളും, ഒരു മകനെപ്പോലെ ഞാന്‍ സ്‌നേഹിക്കുകയും ചെയ്യുന്ന ഒരേയൊരു നിവിന്‍ പോളി’ എന്നാണ് നിവിനൊപ്പമുളള ചിത്രം പങ്കിട്ടുകൊണ്ട് ശാന്തി കൃഷ്ണ കുറിച്ചത്.

22 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ശാന്തി കൃഷ്ണ സിനിമയിലേക്ക് മടങ്ങിയെത്തിയത്. അന്ന് നിവിന്‍ പോളിയുടെ അമ്മ വേഷത്തിലേക്കാണ് തന്നെ വിളിച്ചതെന്നും എന്നാല്‍ അക്കാലത്ത് സിനിമകള്‍ കാണാതിരുന്നതിനാല്‍ നിവിന്‍ പോളി ആരാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ശാന്തി കൃഷ്ണ മുന്‍പ് വെളിപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ ആ സിനിമയുടെ സെറ്റില്‍ വെച്ചുണ്ടായ സൗഹൃദം ഇന്ന് വലിയൊരു ആത്മബന്ധമായിമാറിയിരിക്കുകയാണ്. സിനിമയ്ക്ക് പുറത്തും നിവിനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ശാന്തി കൃഷ്ണ, പലപ്പോഴും നിവിനെ സ്വന്തം മകനോടാണ് ഉപമിക്കാറുളളത്.

ഇരുവരും ഒന്നിച്ചുളള ചിത്രം ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഏറെ കാലത്തിന് ശേഷം ഈ അമ്മ -മകന്‍ കോമ്പോ വീണ്ടും കാണാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

Ads by Google
Monday 09 Feb 2026 12.27 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google