Sunday, March 15, 2026 Last Updated 38 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Feb 2026 12.05 PM

' അപകടത്തില്‍ തലച്ചോറിലെ അഞ്ച് നെര്‍വുകള്‍ക്ക് തകരാറുണ്ടായി, ഏഴ് വര്‍ഷം ജോലി ചെയ്യാന്‍ സാധിച്ചില്ല' ; മുമൈത് ഖാന്‍

years, an

' പോക്കിരി' സിനിമയിലെ എന്‍ ചെല്ലപ്പേര് ആപ്പിള്‍, ' കന്ദസാമി'യിലെ എന്‍ പേര് മീനാ കുമാരി, ' മമ്പട്ടിയാനി' ലെ മലയൂര് നാട്ടാമ തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് മുമൈത് ഖാന്‍. ഇപ്പോഴിതാ കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ സിനിമ വിടേണ്ടിവന്ന സാഹചര്യം തുറന്നുപറയുകയാണ് താരം. 2016-ല്‍ ഉണ്ടായ ഒരു അപകടത്തെത്തുടര്‍ന്ന് മുമൈദിന്റെ തലച്ചോറിലെ അഞ്ച് ഞരമ്പുകള്‍ക്ക് പരിക്കേല്‍ക്കുകയും 15 ദിവസം കോമയിലാവുകയും ചെയ്‌തെന്ന് അവര്‍ പറഞ്ഞു. ഈ ഗുരുതരമായ പരിക്കാണ് തന്നെ സിനിമയില്‍ നിന്ന് പെട്ടെന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ബന്ധിതയാക്കിയത്. താന്‍ സിനിമ വിട്ടുപോയതല്ല, മറിച്ച് ഈ അപകടം കാരണം മാറിനില്‍ക്കേണ്ടിവന്നതാണെന്നും അവര്‍ വ്യക്തമാക്കി. ഒരു അഭിമുഖത്തിലാണ് തന്റെ കരിയര്‍ തകര്‍ത്ത ആ ഞെട്ടിക്കുന്ന അപകടത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയത്.

''ഞാന്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും പോയതല്ല. എനിക്കൊരു അപകടമുണ്ടായി. തലച്ചോറിലെ അഞ്ച് നെര്‍വുകള്‍ക്ക് തകരാറുണ്ടായി. ഡോക്ടര്‍ എന്നോട് കുറഞ്ഞത് ഏഴ് വര്‍ഷത്തേക്കെങ്കിലും ജോലിയൊന്നും ചെയ്യരുതെന്ന് പറഞ്ഞു. എന്തെങ്കിലും എടുത്തുയര്‍ത്താന്‍ പോലും സാധിച്ചിരുന്നില്ല. സീഷറിനുള്ള മരുന്ന് കഴിച്ചിരുന്നു. അതുകാരണം ഒരുപാട് വണ്ണം വച്ചു. ദൈവമാണ് എന്നെ മുമൈദ് ഖാനാക്കിയത്. അദ്ദേഹം തന്നെ അതിന് ഫുള്‍ സ്റ്റോപ്പ് ഇടുകയും ചെയ്തു. ഞാനത് അംഗീകരിച്ചു. ആ ഏഴ് വര്‍ഷം ഞാന്‍ എന്നെ പഠിക്കാന്‍ വിനിയോഗിച്ചു'' താരം പറയുന്നു.

ആ കാലമത്രയും മുമൈദിനെ നോക്കിയിരുന്നത് അമ്മയായിരുന്നു. ഇന്നും താന്‍ പണം ചെലവഴിക്കേണ്ടി വരുമ്പോള്‍ അമ്മയെ വിളിച്ച് അനുവാദം ചോദിക്കാറുണ്ടെന്നാണ് മുമൈദ് പറയുന്നത്. പതിയെ ജീവിതത്തിലേക്ക് തിരികെ വന്ന മുമൈദ് ഇപ്പോള്‍ മേക്കപ്പ് ആന്റ് ഹെയര്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തി വരികയാണ്. ഇതിനിടെ ഡാന്‍സ് റിയാലിറ്റി ഷോകളിലുമെത്തി. താന്‍ അഭിനയിച്ചിരുന്ന കാലത്തെ അനുഭവങ്ങളാണ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങാന്‍ കാരണമായതെന്നാണ് മുമൈദ് പറയുന്നത്.

Ads by Google
Monday 09 Feb 2026 12.05 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google