Friday, March 20, 2026 Last Updated 15 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Feb 2026 11.11 AM

ഗൃഹസന്ദര്‍ശനം വേണ്ടത്ര ഏറ്റെടുത്തില്ല ; കീഴ്ഘടകങ്ങളെ കുറ്റപ്പെടുത്തി സിപിഐഎം നേതൃത്വം

uploads/news/2026/02/824649/cpim11.gif

തിരുവനന്തപുരം: ഗൃഹസന്ദര്‍ശനത്തിന്റെ കാര്യത്തില്‍ കീഴഘടകങ്ങളെ കുറ്റപ്പെടുത്തി സിപിഐഎം നേതൃത്വം. പരിപാടിയെ കീഴ്ഘടകങ്ങള്‍ നല്ല രീതിയില്‍ ഏറ്റെടുത്തില്ലെന്നും ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥ കാട്ടിയെന്നും നേതൃത്വം പറഞ്ഞു. പരിപാടിയോട് കാണിക്കുന്ന അനാസ്ഥ തിരുത്താന്‍ ഇടപെടണമെന്നും സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.

ഗൃഹസന്ദര്‍ശന പരിപാടി തീരുമാനിച്ചത് പോലെ പൂര്‍ത്തീകരിക്കാനായില്ല. ജനങ്ങളുമായുള്ള ബന്ധത്തില്‍ പോരായ്മ പരിപാടിയില്‍ വ്യക്തമായെന്നുമാണ് നേത്യത്വത്തിന്റെ വിലയിരുത്തല്‍. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തോല്‍വി മറികടക്കാനല്ല ഇടപെടലിന്റെ ഭാഗമായിട്ടായിരുന്നു ഗൃഹസന്ദര്‍ശന പരിപാടി ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ പലയിടത്തും ഇത് ഫലപ്രദമായി നടന്നില്ല.

ജനുവരി ഒന്ന് മുതല്‍ 15 വരെ നീണ്ടുനില്‍ക്കുന്ന ഗൃഹസന്ദര്‍ശന പരിപാടിയാണ് സിപിഐഎം തീരുമാനിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും ഗൃഹസന്ദര്‍ശന പരിപാടി ആസൂത്രണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സിപിഐഎം. വനിതാ സ്‌ക്വാഡിനെ അടക്കം രംഗത്തിറക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് നേത്യത്വം കണക്കുകൂട്ടുന്നത്. നേതാക്കന്മാര്‍ എത്തിയ സ്ഥലങ്ങളില്‍ മാത്രമാണ് ഗൃഹസന്ദര്‍ശനം കാര്യമായി നടന്നിട്ടുള്ളതെന്നും നേത്യത്വം വിമര്‍ശിച്ചു.

Ads by Google
Monday 09 Feb 2026 11.11 AM
YOU MAY BE INTERESTED
Ads by Google
Ads by Google