Sunday, March 15, 2026 Last Updated 44 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Feb 2026 10.30 AM

ലേഡി ഇന്‍ സില്‍വര്‍; വിക്‌ടോറിയന്‍ സുന്ദരിയായി അനാര്‍ക്കലി മരിക്കാര്‍; ചിത്രങ്ങള്‍

anarkali-marikar
photo-www.instagram.com/anarkalimarikar

പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് നടി അനാര്‍ക്കലി മരിക്കാര്‍. വിക്‌ടോറിയന്‍ കാലത്തെ ഓര്‍മിപ്പിക്കും വിധം സില്‍വര്‍ നിറത്തിലുളള ഗൗണ്‍ അണിഞ്ഞ് രാജകുമാരിയെപ്പോലൊയാണ് അനാര്‍ക്കലിയുടെ ചിത്രങ്ങള്‍. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അനാര്‍ക്കലി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ലേഡി ഇന്‍ സില്‍വര്‍ എന്ന അടിക്കുറിപ്പോടെയാണ് അനാര്‍ക്കലി പങ്കുവെച്ചിരിക്കുന്നത്.

വിക്‌ടോറിയന്‍ തീമിലുളള ഗൗണിന് പഫ് സ്ലീവുകളാണ് ഉളളത്. ലേസ് ഓപ്പറ ഗ്ലൗസും നെക്‌ലൈനും ഉളള ഗൗണില്‍ അനാര്‍ക്കലിയെ അതീവ സുന്ദരിയായിട്ടാണ് കാണാന്‍ കഴിയുക. നെറ്റ്ഫ്‌ളിക്‌സിന്റെ ഹിറ്റ് സീരീസായ ബ്രിഡ്ജറ്റണോ ടാണ് ആരാധര്‍കര്‍ അനാര്‍ക്കലിയെ ഉപമിക്കുന്നത്. കമന്റ് ബോക്‌സ് നിറയെ ബ്രിഡ്ജറ്റണ്‍ കമന്റുകളാണ്. രാജകുമാരിയെപ്പോലെ ഉണ്ടെന്നും ലേഡി മരിക്കാര്‍ എന്നുമെല്ലാം കമന്റുകളുണ്ട്.

2016ല്‍ 'ആനന്ദം' എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് അനാര്‍ക്കലി മരിക്കാര്‍. അല്‍ത്താഫ് സലിം നായകനായെത്തിയ 'ഇന്നസെന്റ്' ആണ് അനാര്‍ക്കലിയുടേതായി അവസാനം തിയറ്ററുകളിലെത്തിയ സിനിമ. അനാര്‍ക്കലിയുടെ അമ്മ ലാലിയും സഹോദരി ലക്ഷ്മിയും സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്.

Ads by Google
Monday 09 Feb 2026 10.30 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google