Friday, March 20, 2026 Last Updated 16 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Feb 2026 09.47 AM

ബാധയൊഴിപ്പിക്കാനെത്തിയ 16 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം ; ജോത്സ്യന്‍ പിടിയിലായി

uploads/news/2026/02/824642/thanthri.gif

കൊല്ലം : ബാധയൊഴിപ്പിക്കാന്‍ എത്തിയ 16 കാരിയെ ജ്യോത്സ്യന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. സംഭവത്തില്‍ പുത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഇപ്പോഴും ഒളിവിലാണ്.

വെണ്ടാര്‍ സ്വദേശി മുരാരി തന്ത്രി എന്നറിയപ്പെടുന്ന രാജന്‍ ബാബുവാണ് പ്രതി. അമ്മയെ പുറത്തിരുത്തി പെണ്‍കുട്ടിയെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോകുകയും കടന്നു പിടിക്കുകയുമായിരുന്നുവെന്നാണ് പരാതി.

പെണ്‍കുട്ടി നിലവിളിച്ച് പുറത്തേക്കോടി. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പിന്‍വാതിലിലൂടെ ജോത്സ്യന്‍ കടന്നുകളഞ്ഞു. റീല്‍ വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളില്‍ സജീവമാണ് മുരാരി തന്ത്രി.

പൊലീസ് ഇയാള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതിക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. കൊല്ലം പുത്തൂരില്‍ കഴിഞ്ഞ ദിവസമാണ് ബാധ ഒഴിപ്പിക്കാന്‍ പെണ്‍കുട്ടിയും അമ്മയും എത്തിയത്.

Ads by Google
Monday 09 Feb 2026 09.47 AM
YOU MAY BE INTERESTED
Ads by Google
Ads by Google