Sunday, March 15, 2026 Last Updated 16 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Feb 2026 09.14 AM

' കമലദളത്തില്‍ മോനിഷ ചെയ്ത വേഷം ഓഫര്‍ വന്നിരുന്നു, ജയറാമേട്ടനാണ് എന്നെ വിളിച്ചത്' ; ആശ ശരത്ത്

was, role

സീരിയലിലൂടെ സിനിമയിലേക്ക് എത്തി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് ആശ ശരത്ത്. മോഹന്‍ലാലിന്റെ ദൃശ്യം പരമ്പരയിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടി. എന്നാല്‍ ദൃശ്യത്തിനുമൊക്കെ ഒരുപാട് മുമ്പ് മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുളള അവസരം ആശ ശരത്തിനെ തേടിയെത്തിയിരുന്നു.

1992ല്‍ പുറത്തിറങ്ങിയ കമലദളം എന്ന ചിത്രത്തില്‍ മോനിഷ അവതരിപ്പിച്ച വേഷമായിരുന്നു ആശ ശരത്തിനെ തേടി വന്നത്. നടന്‍ ജയറാമാണ് ചിത്രത്തിലേക്ക് ആശയെ വിളിക്കുന്നതും ഒരു അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടെയാണ് താരം ഇക്കാര്യം പറയുന്നത്.

''കമലദളത്തിലേക്ക് എന്നെ വിളിക്കുന്നത് ജയറാമേട്ടനാണ്. ലാലേട്ടന്റെ സിനിമയില്‍ ഒരു കഥാപാത്രമുണ്ട്, അവര്‍ ആശയെ വിളിക്കുമെന്ന് പറഞ്ഞു. എനിക്ക് നാഷണല്‍ ലെവലില്‍ ഒരു ഫസ്റ്റ് കിട്ടിയിരുന്നു. അത് പത്രത്തില്‍ പടം വന്നത് കണ്ടാണ് വിളിക്കുന്നത്. അവര്‍ ഡാന്‍സ് ചെയ്യുന്ന കുട്ടികളെ തേടി നടക്കുകയായിരുന്നു. മോനിഷ ചെയ്ത വേഷമാണ്. ജയറാമേട്ടന്‍ വിളിച്ചു. അദ്ദേഹം അടുത്ത വീടുമാണ്'' ആശ ശരത്ത് പറയുന്നു.

അച്ഛനും അമ്മയും കല്യാണമാണ് പ്രധാനമെന്ന് പറഞ്ഞു. സിനിമയില്‍ അഭിനയിച്ചാല്‍ കല്യാണം നടക്കാന്‍ ബുദ്ധിമുട്ടാകും എന്ന തോന്നലുള്ള കാലമായിരുന്നു. സിനിമയൊന്നും എന്റെ മോഹത്തിലോ സ്വപ്‌നത്തിന്റെ അറ്റത്തോ ഉണ്ടായിരുന്നില്ല. വിവാഹ ശേഷം നിനക്ക് കഴിവുണ്ടെങ്കില്‍, പറക്കാന്‍ പറ്റുമെങ്കില്‍ പറക്കണം എന്ന് പറയുന്നൊരാള്‍ ജീവിതത്തിലേക്ക് വന്നു'' എന്നും ആശ ശരത്ത് പറയുന്നുണ്ട്.

തനിക്ക് അതിനുള്ള കഴിവില്ല. പക്ഷെ നിനക്ക് കഴിവുണ്ട്. അതിനാല്‍ പിന്നീട് തിരിഞ്ഞു നോക്കി വിഷമിക്കുന്ന സാഹചര്യം ഉണ്ടാകരുത് എന്നും ഭര്‍ത്താവ് ശരത്ത് പറഞ്ഞതായി ആശ പറയുന്നു.

Ads by Google
Monday 09 Feb 2026 09.14 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google