Sunday, March 15, 2026 Last Updated 44 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Feb 2026 08.57 AM

' തികഞ്ഞ അഭിനിവേശം, പ്രതിബദ്ധത- അത് നേരിട്ട് അനുഭവിച്ചു' ; റേസ് ട്രാക്കില്‍ അജിത്തിനൊപ്പം ശിവകാര്‍ത്തികേയന്‍

on, the
photo-www.instagram.com/sivakarthikeyan/

തമിഴ് സൂപ്പര്‍താരം അജിത്ത് കുമാറിന്റെ റേസിങ് കമ്പത്തിന്റെ ആവേശം നേരിട്ടറിഞ്ഞ് നടന്‍ ശിവകാര്‍ത്തികേയന്‍. അബുദാബിയിലെ യാസ് മറീന സര്‍ക്യൂട്ടില്‍ വച്ചാണ് ശികാര്‍ത്തികേയന്‍ അജിത്തിനെ സന്ദര്‍ശിച്ചത്. അജിത്തിനൊപ്പമുളള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

"തികഞ്ഞ അഭിനിവേശം, പ്രതിബദ്ധത, അർപ്പണബോധം, സഹിഷ്ണുത - അത് നേരിട്ട് അനുഭവിച്ചു, ആവേശം സിരകളിലറിഞ്ഞു. പ്രചോദനം നൽകുന്ന ഒരു വ്യക്തിക്കൊപ്പം ചിലവഴിച്ച പ്രചോദനാത്മകമായ ഒരു ദിവസം. എപ്പോഴും അങ്ങയെ ബഹുമാനിക്കുന്നു എന്റെ പ്രിയപ്പെട്ട എ.കെ സർ," എന്ന് ചിത്രങ്ങൾക്കൊപ്പം ശിവകാർത്തികേയൻ കുറിച്ചു.

നിലവില്‍ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് റേസില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് അജിത്ത്. റേസിങ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തില്‍ അദ്ദേഹം ജോയിന്‍ ചെയ്യും. കൂടാതെ, അജിത്തിന്റെ ജീവിതയാത്രയെക്കുറിച്ച് സംവിധായകന്‍ എ.എല്‍ വിജയ് ഒരു ഡോക്യുമെന്ററിയും തയ്യാറാക്കുന്നുണ്ട്.

Ads by Google
Monday 09 Feb 2026 08.57 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google