Sunday, March 15, 2026 Last Updated 50 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 08 Feb 2026 04.25 PM

' ഗപ്പിയുടെ അവസ്ഥ ആശാന് ഉണ്ടാകരുത്' ; വീഡിയോ പങ്കുവച്ച് ഇന്ദ്രന്‍സ്

movie, fate

ഇന്ദ്രന്‍സ് പ്രധാന വേഷത്തില്‍ എത്തുന്ന ആശാന്‍ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. ഗപ്പി, അമ്പിളി എന്നീ സിനിമകള്‍ക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ചിത്രം സിനിമയ്ക്കുളളിലെ സിനിമയെ കുറിച്ചാണ് പറയുന്നത്. ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. ചിത്രം തിയേറ്ററിലെത്തിത്തന്നെ കാണണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ദ്രന്‍സ്. ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയയിലാണ് അദ്ദേഹം സിനിമ കാണാന്‍ പ്രേക്ഷകരെ ക്ഷണിച്ചിരിക്കുന്നത്.

'ഇത് വരെയുള്ള സഹകരണത്തിന് നന്ദി. തുടർന്നും നിങ്ങളുടെ ഹകരണം പ്രതീക്ഷിക്കുന്നു. ഓക്കേ ആണെങ്കിൽ ഒരു thumbs up ഇട്ടേക്കണേ. എന്ന് നിങ്ങളുടെ സ്വന്തം ആശാൻ' എന്ന വാചകങ്ങളോടെയാണ് ഇന്ദ്രൻസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

'ഞാൻ ഇപ്പോൾ അടൂർ സാറിന്റെ പദയാത്ര സിനിമയുടെ സെറ്റിൽ ആണ്. അതുകൊണ്ട് തിയേറ്ററിൽ വന്ന് നിങ്ങളെ നേരിൽ കാണാൻ കഴിയുന്നില്ല. ഞാൻ അറുനൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ഇത്രയേറെ പബ്ലിസിറ്റിയോടെ ഒരു സിനിമയുടെ നായകനാകുന്നത് ആദ്യമായിട്ടാണ്. സിനിമ നല്ലതാണെന്നും മനോഹരമാണെന്നും പറഞ്ഞുകൊണ്ട് നിരവധി പേർ വിളിക്കുന്നുണ്ട്. ഞാൻ മാത്രമല്ല, നൂറിലേറെ പുതുമുഖങ്ങൾ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. വേഫെററും ഗപ്പി സിനിമാസും ചേർന്ന് മനോഹരമായി ഈ സിനിമയുടെ പ്രൊമോഷൻ നടത്തുന്നുണ്ട്. അതൊക്കെ കാണുമ്പോൾ എനിക്ക് വലിയ സന്തോഷമാണ്.

ഗപ്പി സിനിമാസ് എന്ന പറഞ്ഞപ്പോഴാണ് ഒരു കാര്യം കൂടി ഓർമിപ്പിക്കാൻ തോന്നുന്നത്. ഗപ്പിയുടെ അവസ്ഥയിലേക്ക് ആശാനെ കൊണ്ടെത്തിക്കരുത്. അതുകൊണ്ടാണ് ആദ്യമായി ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നത്. ആശാൻ കുറെ ചെറുപ്പക്കാരുടെ പ്രതീക്ഷയാണ്, സ്വപ്‌നമാണ്. സിനിമ നല്ലതാണെന്ന് കേൾക്കുന്നുണ്ടെങ്കിലും തിയേറ്ററിലേക്ക് ആളുവരുന്നില്ലെന്ന് കേൾക്കുമ്പോൾ ഒരു ആധിയാണ്. അതുകൊണ്ട് നിങ്ങൾ എല്ലാവരും ഈ സിനിമ തിയേറ്ററിൽ വന്നുതന്നെ കാണണം,' ഇന്ദ്രൻസ് പറയുന്നു.

Ads by Google
Sunday 08 Feb 2026 04.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google