Sunday, March 15, 2026 Last Updated 13 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 08 Feb 2026 12.47 PM

' പ്രേമലു 2' ഉപേക്ഷിച്ചോ? മറുപടിയുമായി മമിത ബൈജു

actress, responds

തെന്നിന്ത്യയൊട്ടാകെ മികച്ചാഭിപ്രായം നേടിയ ചിത്രമായിരുന്നു ഗിരീഷ് എ ഡി സംവിധാനം ചെയ്ത് നസ്‌ലിൻ, മമിത ബൈജു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'പ്രേമലു'. ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ വിജയമാണ് കൊയ്തത്. മികച്ച പ്രതികരണം നേടിയ സിനിമ 100 കോടിക്കും മുകളിൽ നേടിയിരുന്നു. സിനിമയുടെ വിജയത്തെത്തുടർന്ന് ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ചില കാരണങ്ങൾ കൊണ്ട് പ്രേമലു 2 നീണ്ടു പോവുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പ്രേമലു 2 ഉപേക്ഷിച്ചെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് മമിത ബൈജു. "പ്രേമലു 2 ഇല്ല എന്നത് ഒഫീഷ്യലി ഞങ്ങൾക്ക് വന്നിട്ടില്ല. വാർത്തകൾ ഞാനും കണ്ടിരുന്നു, പക്ഷെ അത് എന്താണ് എന്ന് എനിക്ക് അറിയില്ല.

ഒഫീഷ്യലി ഒന്നും അറിയാത്തതു കൊണ്ട് എനിക്ക് അതിൽ ഒന്നും പറയാൻ കഴിയില്ല." മമിത പറഞ്ഞു. നേരത്തെ ചില സാങ്കേതിക കാരണങ്ങളാല്‍ പ്രേമലുവിന്റെ രണ്ടാം ഭാഗം ഉടനെ ഉണ്ടാകില്ലെന്ന് ദിലീഷ് പോത്തൻ അറിയിച്ചിരുന്നു. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൽ നസ്‌ലിനും മമിത ബൈജുവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽത്താഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഗിരീഷ് എ ഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിച്ച ചിത്രം ഭാവന സ്റ്റുഡിയോസാണ് നിർമിച്ചത്.

Ads by Google
Sunday 08 Feb 2026 12.47 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google