Sunday, March 15, 2026 Last Updated 17 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 08 Feb 2026 12.20 PM

' തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുന്നു' ; ആരോഗ്യനിലയെ കുറിച്ച് വ്യക്തത വരുത്തി ഷുക്കൂര്‍ വക്കീല്‍

about, and

നടനും അഭിഭാഷകനുമായ സി ഷുക്കൂറിന്റെ ആരോഗ്യനിലയെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന ചില വിവരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ജനുവരി 26ന് സ്‌ട്രോക്ക് ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിലാണെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ വേണമെന്നുമാണ് അദ്ദേഹത്തിന്റെ സഹോദരന്‍ മുനീര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

എന്നാല്‍ ഇപ്പോള്‍ തന്റെ ആരോഗ്യനിലയെ കുറിച്ച് കൃത്യമായ അപ്‌ഡേറ്റുമായി ഷുക്കൂര്‍ വക്കീല്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. തന്നെ കുറിച്ച് തെറ്റായ പല വസ്തുതകളുമാണ് ഇപ്പോള്‍ പ്രചരിക്കുന്നത് പറഞ്ഞ ഷുക്കൂര്‍ വക്കീല്‍ ജനുവരി 26ന് രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട് തനിക്ക് ചില ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. കാസര്‍ഗോഡ് മിംസ് ആശുപത്രിയില്‍ തന്റെ ചികിത്സ നടക്കുകയാണെന്നും ആരോഗ്യനില മെച്ചപ്പെട്ടുവെന്നും അദ്ദേഹം കുറിച്ചു. 30 ദിവസത്തെ പൂര്‍ണമായ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എല്ലാവർക്കും സുഖമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായി എന്നെ സംബന്ധിച്ചും ഞാനുമായി ബന്ധപ്പെടുത്തിയും വിവിധ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ യഥാർത്ഥ വസ്തുതകൾ ചുരുക്കമായി അറിയിക്കുന്നു.

2026 ജനുവരി 26 മുതൽ എനിക്ക് രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ട ചില ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. കാസർഗോഡ് മിംസ് ആശുപത്രിയിൽ ചികിത്സ തേടുകയും, അവിടുത്തെ ഡോക്ടർമാരുടെ നിർദേശങ്ങളും ചികിത്സയും ലഭിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായപ്രകാരം ഇനി ഏകദേശം 30 ദിവസം പൂർണ്ണ വിശ്രമം ആവശ്യമാണെന്ന് അറിയിച്ചിട്ടുണ്ട്. ഈ കാലയളവിൽ ആരോഗ്യപരമായ കാര്യങ്ങളിലേക്കാണ് മുഴുവൻ ശ്രദ്ധയും.

എല്ലാവരുടെയും സഹകരണത്തിനും ആശ്വാസവാക്കുകൾക്കും ഹൃദയം നിറഞ്ഞ നന്ദി. അത്യാവശ്യ കാര്യങ്ങൾക്ക് 9447317133 യിൽ ബന്ധപ്പെട്ടാൽ മതി.
സ്‌നേഹത്തോടെ
ഷുക്കൂർ, ഷീന, മക്കൾ

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ' ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ താരമാണ് ഷുക്കൂര്‍. ചിത്രത്തില്‍ അഡ്വ.ഷുക്കൂര്‍ തന്നെയായി അഭിനയിച്ചു. സിനിമയില്‍ മാത്രമല്ല യഥാര്‍ഥ ജീവതത്തിലും അദ്ദേഹം തിരക്കുളള വക്കീലാണ്. കാഞ്ഞങ്ങാട് ഹൊസ് ദുര്‍ഗ് ബാറിലെ അഭിഭാഷകനാണ് ഷുക്കൂര്‍. ഭാവന നായികയാകുന്ന ' അനോമി' യാണ് അദ്ദേഹത്തിന്റെ പുതിയ റിലീസ്.

Ads by Google
Sunday 08 Feb 2026 12.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google