Monday, March 16, 2026 Last Updated 38 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Feb 2026 11.35 PM

ഒരേ കുറ്റത്തിനു രണ്ട്‌ ശിക്ഷയ്‌ക്കെതിരേ മോന്‍സണ്‍ മാവുങ്കല്‍ സുപ്രീംകോടതിയില്‍

uploads/news/2026/02/824425/Monson-mavungal.jpg

കൊച്ചി: ബലാത്സംഗക്കേസിലെ വിചാരണ തടയണമെന്ന്‌ ആവശ്യപ്പെട്ടു പുരാവസ്‌തു തട്ടിപ്പു കേസ്‌ പ്രതി മോണ്‍സണ്‍ മാവുങ്കല്‍ സുപ്രീം കോടതിയില്‍.
വീട്ടുജോലിക്കാരിയുടെ മകളെ ബലാത്സംഗം ചെയ്‌തെന്ന കുറ്റത്തിനു വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവ്‌ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ സുപ്രീം കോടതിയെ സമീപിച്ചത്‌.വീട്ടുജോലിക്കാരിയുടെ മകളെ പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പു പീഡിപ്പിച്ചു ഗര്‍ഭിണിയാക്കുകയും ഗര്‍ഭം അലസിപ്പിക്കുകയും ചെയ്‌തു എന്ന കേസില്‍ മോന്‍സനെ എറണാകുളം പോക്‌സോ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. പ്രായപൂര്‍ത്തിയായശേഷം പീഡിപ്പിച്ചതിനാണു രണ്ടാമത്തെ ബലാത്സംഗക്കേസ്‌. ഒരേ കുറ്റത്തിനു രണ്ടു തവണ ശിക്ഷിക്കപ്പെടാന്‍ പാടില്ല എന്ന വകുപ്പ്‌ ചൂണ്ടിക്കാട്ടിയാണു മോന്‍സന്‍ സുപ്രീം കോടതിയെ സമീപിച്ചത്‌. പുരാവസ്‌തു തട്ടിപ്പുകളടക്കം 16 കേസുകളാണ്‌ മോന്‍സണിനെതിരേയുള്ളത്‌.

Ads by Google
Saturday 07 Feb 2026 11.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google