Monday, March 16, 2026 Last Updated 41 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Monday 16 Mar 2026 06.39 PM

തളിപ്പറമ്പിൽ സിപിഎമ്മില്‍ പൊട്ടിത്തെറി; പി.കെ.ശ്യാമളയ്ക്കെതിരെ ടി.കെ.ഗോവിന്ദൻ മത്സരിക്കും

uploads/news/2026/03/830500/9.gif
photo - facebook

കണ്ണൂര്‍: വേണ്ടിവന്നാല്‍ താന്‍ തളിപ്പറമ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദന്‍. യുഡിഎഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്നും വർഗീയ കക്ഷികളുടെ പിന്തുണ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ടി കെ ഗോവിന്ദന്‍ പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചത്.

തളിപ്പറമ്പില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പങ്കാളികൂടിയായ പി കെ ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ അതൃപ്തിയാണ് ടി കെ ഗോവിന്ദന്‍റെ പരസ്യമായ വിമര്‍ശനത്തിലേക്ക് നയിച്ചത്. പാര്‍ട്ടിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രവണതകളാണ് കാണുന്നതെന്നും അതിനെ ശക്തമായി എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്‌തെങ്കിലും ആരും മാറ്റം വരുത്താന്‍ തയ്യാറായില്ലെന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞു. ഒന്നുകില്‍ ഇതിനെല്ലാം വഴങ്ങി അവിടെ നില്‍ക്കണം, അല്ലെങ്കില്‍ പുറത്തുപോകണം എന്ന അവസ്ഥയായെന്നും ഈ അനീതിയെ ചെറുത്തില്ലെങ്കില്‍ തളിപ്പറമ്പിലെ പാര്‍ട്ടി ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.

തളിപ്പറമ്പ് മണ്ഡലത്തിലേക്ക് സംസ്ഥാന കമ്മിറ്റിയിലേക്ക് പോയത് ഒരേ ഒരു പേര് മാത്രമായിരുന്നു. അത് അംഗീകരിക്കപ്പെട്ടു. എം വി ജയരാജന്‍, പി ജയരാജന്‍ തുടങ്ങിയവര്‍ക്കായിരുന്നു ചുമതല. എല്ലാ തെരഞ്ഞെടുപ്പുകളിലും നേരത്തെ ഞാനായിരുന്നു തെരഞ്ഞെടുപ്പ് ചുമതല വഹിച്ചിരുന്നത്. ഇപ്പോള്‍ എന്റെ ആവശ്യം അവിടെയില്ല. ഗോവിന്ദന്‍മാഷോട് ഞാന്‍ ഇതില്‍ യോജിപ്പില്ലെന്ന് പറഞ്ഞു. മൂന്നുതവണ എംഎല്‍എയായിരുന്നിട്ട് നാലാമത്തെ തവണ ആ കസേരയിലേക്ക് ഭാര്യയെ പിടിച്ചിരിത്തുന്നത് ശരിയല്ലെന്ന് എം വി ഗോവിന്ദന്‍ മാഷോട് പറഞ്ഞു. ശക്തമായി എതിര്‍ത്തു. രൂക്ഷമായ വിമര്‍ശനം ജില്ലാ കമ്മിറ്റിയിലും ഉയര്‍ന്നു. മണ്ഡലം കമ്മിറ്റിയില്‍ മൂന്നുപേര്‍ ഒഴികെ മുഴുവന്‍ പേരും വിമര്‍ശനമുയര്‍ത്തി. എം വി ഗോവിന്ദനെ ഇരുത്തിയാണ് വിമര്‍ശിച്ചത്. പാര്‍ട്ടിക്കകത്ത് എല്ലാം പറഞ്ഞു. ഒരാളും മാറ്റം വരുത്താന്‍ തയ്യാറായി​െ​ല്ലന്ന് ടി കെ ഗോവിന്ദന്‍ പറഞ്ഞു .

Ads by Google
Monday 16 Mar 2026 06.39 PM
YOU MAY BE INTERESTED
Ads by Google
Ads by Google