Wednesday, March 18, 2026 Last Updated 1 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Feb 2026 03.51 PM

യുപിയിൽ റീൽസിനായി 'തൂങ്ങിമരണം' അഭിനയിച്ചു; സ്റ്റൂൾ തെന്നിമാറി കുരുക്ക് മുറുകി 27-കാരിയ്ക്ക് ദാരുണാന്ത്യം

uploads/news/2026/02/824382/death img.jpg

ഉത്തർപ്രദേശ്: വീടിനുള്ളിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ യുവതി അബദ്ധത്തിൽ കഴുത്തിൽ കയർ മുറുകി യുവതി മരിച്ചു. ബന്ദ ജില്ലയിൽ താമസിക്കുന്ന മോഹിനി (27) ആണ് മരിച്ചത്. തൂങ്ങിമരണത്തിന്റെ ഒരു രംഗം റീൽസിനായി ചിത്രീകരിക്കാനാണ് മോഹിനി ശ്രമിച്ചത്. ഇതിനായി ഫാൻ കൊളുത്തിൽ കുരുക്കിട്ട ശേഷം സ്റ്റൂളിന് മുകളിൽ കയറി നിന്ന് കഴുത്തിൽ കുരുക്കിട്ടു. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുന്നതിനിടയിൽ അബദ്ധത്തിൽ സ്റ്റൂൾ മറിയുകയോ യുവതിയുടെ ബാലൻസ് നഷ്ടപ്പെടുകയോ ചെയ്തതായാണ് കരുതുന്നത്. ഇതോടെ കഴുത്തിൽ കുരുക്ക് മുറുകുകയും സെക്കൻഡുകൾക്കുള്ളിൽ മരണം സംഭവിക്കുകയുമായിരുന്നു.

യുവതിയുടെ നാല് വയസ്സുകാരിയായ മകൾ മുറിയിലേക്ക് വന്നപ്പോഴാണ് അമ്മ തൂങ്ങിനിൽക്കുന്നത് കണ്ടത്. കുട്ടി നിലവിളിച്ചതോടെ അയൽവാസികൾ ഓടിക്കൂടി. ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയും പോലീസെത്തി മൃതദേഹം താഴെയിറക്കുകയും ചെയ്തു. റീൽസ് ചിത്രീകരണത്തിനിടെയുണ്ടായ അപകടമാണിതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

Ads by Google
Saturday 07 Feb 2026 03.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google