Sunday, March 15, 2026 Last Updated 13 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Feb 2026 12.43 PM

എയറില്‍ പോയിട്ട് എങ്ങനെ ഉണ്ടായിരുന്നു...? നാളെ നാളെ... ട്രോളുകളില്‍ പ്രതികരണവുമായി മമിത ബൈജു

mamita-baiju

ഒരൊറ്റ പാട്ട് പാടി എയറിലായ നടിയാണ് മമിത ബൈജു. വിജയ് നായകനാകുന്ന ജനനായകൻ സിനിമയിൽ പ്രധാന വേഷത്തിൽ നടിയും എത്തുന്നുണ്ട്. ജന നായകൻ സിനിമയുടെ പ്രീ റിലീസ് ഈവന്റിൽ സംസാരിക്കവെ നടി ഒരു ഗാനം ആലപിച്ചിരുന്നു. ഈ പാട്ടാണ് ഒറ്റ ദിവസം കൊണ്ട് മമിതയെ എയറിലാക്കിയത്. വിജയ് അഭിനയിച്ച ‘അഴകിയ തമിഴ് മകനി’ലെ ​ഗാനമാണ് മമിത പാടിയത്. "എല്ലാ പുകഴും ഇരവന് ഇരവനക്കെ.." എന്ന ​ഗാനത്തിലെ ഏതാനും വരികളാണ് മമിത പാടുന്നത്.

ഇപ്പോഴിതാ എയറിൽ പോയ അനുഭവം എങ്ങനെ ഉണ്ടായിരുന്നുവെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് നടി. 'ആളുകൾ അത് എടുക്കുന്ന രീതി പോലെയാണ്. അവർ അത് എന്റർടൈൻമെന്റ് ആയിട്ടാണ് എടുത്തത്. ഞാനും അതൊരു തമാശ ആയിട്ടാണ് കണ്ടത്. അതിൽ ഒരു കുഴപ്പവും ഇല്ല ഫൺ അല്ലേ' എന്നാണ് മമിത പറയുന്നത്. ജന നായകൻ ഓഡിയോ ലോഞ്ച് സംപ്രേഷണം ആരംഭിച്ചതിന് പിന്നാലെ നിമിഷനേരം കൊണ്ടാണ് പരിപാടിയിലെ മമിതയുടെ ഈ പാട്ട് ട്രോളന്മാരുടെ കയ്യിലെത്തിയത്. ഒരു പാട്ടിന്റെ പേരിൽ നടിയെ ഇങ്ങനെ ട്രോളേണ്ട കാര്യമില്ലായിരുന്നു എന്നും ചിലർ പറയുന്നുണ്ട്.

അതേസമയം, തമിഴിലും മലയാളത്തിലും മികച്ച ലൈനപ്പുമായാണ് മമിത 2026നെ വരവേല്‍ക്കുന്നത്. വിജയ്‌ക്കൊപ്പം ജനനായകനിൽ വലിയ പ്രാധാന്യമുള്ള വേഷത്തിലാണ് ജനനായകനിൽ നടി എത്തുന്നത്. പ്രേമലുവിന് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ബത്‌ലഹേം കുടുംബ യൂണിറ്റ്, സൂര്യയ്ക്കും ധനുഷിനും ഒപ്പമുള്ള ചിത്രങ്ങൾ എന്നിങ്ങനെ ഒരുപിടി സിനിമകളില്‍ മമിതയാണ് നായിക.

Ads by Google
Saturday 07 Feb 2026 12.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google