Sunday, March 15, 2026 Last Updated 16 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Feb 2026 12.08 PM

ആ നടി ഞാനല്ല, പേര് സാമ്യമുളളതിനാല്‍ എന്റെ ഫോട്ടോകള്‍ തെറ്റായി ഉപയോഗിക്കുന്നു; കുറിപ്പുമായി അഞ്ജു കൃഷ്ണ അശോക്

-anju-krishna-ashok
photo-www.instagram.com/anjukrishnaashok_official/

ചെന്നൈയിലെ രാസലഹരി വേട്ടയില്‍ അറസ്റ്റിലായ നടി താനാണെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി നടി അഞ്ജു കൃഷ്ണ അശോക്. പേരിന്റെ സാമ്യം മൂലം തന്റെ ചിത്രങ്ങള്‍ തെറ്റായി ഉപയോഗിക്കുന്നതും ടാഗ് ചെയ്യുന്നതും തനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മര്‍ദ്ദമാണ് നല്‍കുന്നതെന്നും താരം വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അഞ്ജുവിന്റെ പ്രതികരണം.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചില മാധ്യമങ്ങളും സോഷ്യല്‍ മീഡിയ പേജുകളും തെറ്റായ വിവരങ്ങള്‍ പങ്കുവെച്ചതോടെയാണ് നടി നേരിട്ട് രംഗത്തെത്തിയത്. അറസ്റ്റുമായി ബന്ധപ്പെട്ട നടി താനല്ലെന്നും തെറ്റായ പ്രചാരണം തുടരുന്ന പക്ഷം നിയമനടപടി സ്വീകരിക്കാന്‍ താന്‍ നിര്‍ബന്ധിതയാകുമെന്നും അഞ്ജു കൃഷ്ണ കുറിപ്പില്‍ വ്യക്തമാക്കി.

ഇപ്പോള്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന അടുത്തകാലത്തെ അറസ്റ്റുമായി ബന്ധപ്പെട്ട നടി ഞാന്‍ അല്ല എന്ന് വ്യക്തമായി അറിയിക്കുന്നു. പേര് സാമ്യമുളളതിനാല്‍ എന്റെ ഫോട്ടോകള്‍ തെറ്റായി ഉപയോഗിക്കുകയും ടാഗ് ചെയ്യുകയും ചെയ്യുന്നത് എനിക്കും എന്റെ കുടുംബത്തിനും വലിയ മാനസിക സമ്മര്‍ദ്ദമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് ലഘുവായി കാണാനാകുന്ന വിഷയം അല്ല.

എല്ലാ മീഡിയ പേജുകളും വ്യക്തികളും എന്റെ ചിത്രങ്ങളും ടാഗുകളും നീക്കം ചെയ്യണമെന്നും ശരിയായ തിരിച്ചറിയല്‍ ഉറപ്പാക്കിയ ശേഷം മാത്രം പോസ്റ്റുകള്‍ പങ്കുവെക്കണമെന്നും വിനീതമായി അഭ്യര്‍ഥിക്കുന്നു.

ഈ തെറ്റായ പ്രചാരണം തുടരുന്ന പക്ഷം നിയമനടപടി സ്വീകരിക്കാന്‍ ഞാന്‍ നിര്‍ബന്ധിതയാകും. ദയവായി ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുക -അഞ്ജു കൃഷ്ണ അശോക് കുറിച്ചു.

Ads by Google
Saturday 07 Feb 2026 12.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google