Sunday, March 15, 2026 Last Updated 17 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Feb 2026 10.37 AM

ഏറ്റവും അടുത്ത സുഹൃത്ത് പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭന; എന്തൊരു അഴകാണെന്ന് ആരാധകര്‍

-shobana
photo-www.instagram.com/shobana_danseuse/

നടിയും നര്‍ത്തകിയുമായ ശോഭന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളാണിപ്പോള്‍ ശ്രദ്ധനേടുന്നത്. ബ്ലാക്ക് ആന്റ് വൈറ്റില്‍ എടുത്ത രണ്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിലെ ആദ്യത്തെ ആകര്‍ഷണം ആ കണ്ണുകള്‍ തന്നെയാണ്. ആരെയും കീഴ്‌പ്പെടുത്തുന്ന , മാനഴകുളള കണ്ണുകള്‍, അതിനെക്കുറിച്ചുളള കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ വരുന്നതും. ഏന്റെ ഏറ്റവും നല്ല സുഹൃത്തായ വെങ്കട് രാം പകര്‍ത്തിയ ഫോട്ടോകള്‍ എന്നു പറഞ്ഞാണ് ശോഭന തന്റെ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

1980 ല്‍ ബാലതാരമായി അഭിനയ ലോകത്തേക്ക് വന്നതാണ് ശോഭന. ട്രാവന്‍കൂര്‍ സഹോദരിമാരായ ലളിത- റാണി - പദ്മിനി മാരുടെ പാരമ്പര്യം പിന്‍തുടര്‍ന്ന് സിനിമയിലെത്തിയ ശോഭന, ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ മികച്ച ബാല താരത്തിനുള്ള പുരസ്‌കാരം നേടി. തന്റെ പതിനാലാമത്തെ വയസ്സിലാണ് ശോഭന നായികയായി അരങ്ങേറിയത്, ബാലചന്ദ്ര മേനോന്റെ ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, കന്നട, ഇംഗ്ലീഷ് ചിത്രങ്ങളുടെയൊക്കെ ഭാഗമായ ശോഭനയ്ക്ക് രാജ്യം പദ്മശ്രീയും പത്മഭൂഷനും നല്‍കി ആദരിച്ചിട്ടുണ്ട്. നിരവധി സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങളും ശോഭന തന്റെ അഭിനയ മികവിലൂടെ സ്വന്തമാക്കി. പകരം വയ്ക്കാനില്ലാത്ത നായിക നടിയായി ഇന്നും തുടരുന്ന ശോഭന ഏറ്റവും ഒടുവില്‍ അഭിനയിച്ചത് തുടരും എന്ന ചിത്രത്തിലാണ്.

Ads by Google
Saturday 07 Feb 2026 10.37 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google