Sunday, March 15, 2026 Last Updated 38 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Feb 2026 09.50 AM

അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരിഷിന്റെ വിവാഹാഘോഷങ്ങള്‍ക്ക് തുടക്കം

allu-sirish-
photo-www.instagram.com/allusirish/

അല്ലു അര്‍ജുന്റെ അനുജനും നടനുമായ അല്ലു സിരിഷിന്റെ വിവാഹത്തിന് ദുബായില്‍ തുടക്കം കുറിച്ചു. പ്രി വെഡ്ഡിങ് ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അല്ലു സിരിഷ് തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. താനും നൈനിക റെഡ്ഡിയും തമ്മിലുള്ള വിവാഹത്തിന് ദുബായില്‍ തുടക്കം കുറിച്ചു എന്നാണ് പോസ്റ്റില്‍ സിരിഷ് പറഞ്ഞിരിയ്ക്കുന്നത്.

ഇരുവരുടെയും സുഹൃത്തായ സോഫിയ ചൗധരി നേരത്തെ തന്നെ ദുബായിലെ യാട്ചില്‍ വച്ചു നടന്ന പ്രി വെഡ്ഡിങ് ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയാണ് പ്രി വെഡ്ഡിങ് ആഘോഷത്തില്‍ പങ്കുചേര്‍ന്നത്. ഒരു യാട്ചില്‍ ഡാന്‍സും പാട്ടും പാര്‍ട്ടിയുമൊക്കെയായി ആഘോഷം തന്നെയായിരുന്നു. മാര്‍ച്ചിലാണ് വിവാഹത്തിന്റെ ഡേറ്റ് കണ്ടിരിക്കുന്നത്. ഒരു മാസം മുന്‍പേ തന്നെ ആഘോഷം തുടങ്ങി എന്നതാണ് ആരാധകര്‍ക്ക് കൗതുകം.

2025 ഒക്ടോബര്‍ 31 നാണ് അല്ലു സിരിഷിന്റെയും നൈനികയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. അക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അല്ലു സിരിഷ് തന്നെയാണ് പങ്കുവച്ചത്. നടന്‍ വരുണ്‍ തേജയുടെയും ലാവണ്യ തിരുപ്പതിയുടെയും വിവാഹ പാര്‍ട്ടിയില്‍ വച്ചാണ് അല്ലു സിരിഷും നൈനികയും ആദ്യമായി കണ്ടുമുട്ടിയത്. നടന്‍ നിതിനും ഭാര്യ ശാലിനിയും ചേര്‍ന്നാണ് ആ വിവാഹ പാര്‍ട്ട് ഹോസ്റ്റ് ചെയ്തിരുന്നത്, അവര്‍ ഇരുവരും നൈനികയുടെ ബെസ്റ്റ് ഫ്രണ്ട്‌സ് ആണ്. ആ വഴിയാണ് സിരിഷും നൈനികയും പരിചയപ്പെട്ടത്. സൗഹൃദം പ്രണയത്തിലേക്ക് മാറുകയായിരുന്നു

Ads by Google
Saturday 07 Feb 2026 09.50 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google