വനിതാശുചീകരണ തൊഴിലാളിക്കും ചെറിയവിലയില്‍ പൊറോട്ട വില്‍ക്കുന്ന ഭക്ഷണശാല നടത്തുന്ന ആരാധകനുമൊക്കെ സ്വര്‍ണമാല സമ്മാനിച്ച സൂപ്പര്‍താരം രജനീകാന്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ രജനിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സംവിധായകന്‍ ലെനില്‍ ഭാരതി. രജനിയുടേത് വ്യാജമനുഷ്യസ്‌നേഹമാണെന്ന് ലെനില്‍ പറഞ്ഞു. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ലെനിന്‍ ഭാരതി രജനികാന്തിനെ വിമര്‍ശിച്ചത്.
ശുചീകരണത്തൊഴിലാളിയെ അനുമോദിക്കുന്ന രജനീകാന്തിന്റെ ചിത്രം സഹിതമാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. റിപ്പണ്‍ ബില്‍ഡിങ്ങിന്റെ പ്രവേശനകവാടത്തില്‍ ശുചീകരണ തൊഴിലാളികള്‍ അവരുടെ അവകാശങ്ങള്‍ക്കായി പോരാടുമ്പോള്‍ താങ്ങകള്‍ എവിടെയായിരുന്നുവെന്ന് ലെനില്‍ ഭാരതി കുറിച്ചു. അവരുടെ യൂണിഫോം നോക്കി മാരതം തിരിച്ചറിഞ്ഞാണോ നിങ്ങളുടെ മഹാമനസ്‌കത പ്രകടിപ്പിക്കുന്നത്? വ്യാജമനുഷ്യസ്‌നേഹി എന്നാണ് ലെനിന്‍ ഭാരതി കുറിച്ചത്.
துப்பரவு தொழிலாளர்கள் தங்கள் உரிமைகளுக்காக ரிப்பன் பில்டிங் வாசலில் போராடிக்கொண்டிருந்த போதெல்லாம் எங்கு இருந்தீர்கள் @rajinikanth அவர்களே.. உங்கள் பெருதன்மை வெங்காயத்தைக் காட்ட அவர்களை சீருடையோடுதான் அடையாளப்படுத்துவீர்களா போலி கொடை வள்ளல்களே.. pic.twitter.com/hi79coMVIh— leninbharathi (@leninbharathi1) February 3, 2026
എന്നാല്‍ വിഷയത്തില്‍ ലെനിനെ പിന്തുണച്ച് അഭിപ്രായം പങ്കുവെക്കുന്നവരുമുണ്ട്. രജനീകാന്ത് ശുചീകരണത്തൊഴിലാളിയോടുളള തന്റെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഫോട്ടോഷൂട്ട് നടത്തി പങ്കുവെച്ചതിനെയാണ് അവര്‍ ചോദ്യം ചെയ്തത്.
തെരുവിൽ വീണുകിടക്കുകയായിരുന്ന 45 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണനാണയങ്ങളടങ്ങിയ തുണിസഞ്ചി പോലീസിനെ ഏല്പിച്ച പത്മ എന്ന ശുചീകരണത്തൊഴിലാളിയെ ആണ് നടൻ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വർണമാല സമ്മാനിച്ച് അഭിനന്ദിച്ചത്. പത്മയുടെ സത്യസന്ധത സമൂഹത്തിന് മാതൃകയാണെന്ന് ചൂണ്ടിക്കാണിച്ചാണ് നടൻ ആദരിച്ചത്. അതിന് ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹം അഞ്ചുരൂപയ്ക്ക് പൊറോട്ട വിൽക്കുന്ന ഭക്ഷണശാല നടത്തുന്ന രജനി ശേഖറിന് സ്വർണമാല സമ്മാനിച്ചത്. പാവങ്ങളെ സഹായിക്കാൻ രജനി ശേഖർ നടത്തുന്ന ശ്രമങ്ങളെ അനുമോദിച്ചാണ് മാല സമ്മാനിച്ചത്.