Sunday, March 15, 2026 Last Updated 13 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Friday 06 Feb 2026 08.44 PM

പീച്ച് സല്‍വാറില്‍ സിമ്പിള്‍ ലുക്കില്‍ അതിസുന്ദരിയായി അനന്യ; ഹാര്‍ട്ട് ഇ​മോജി കമന്റുകളിലൂടെ ‘ഇതേതാ ഈ ക്യൂട്ട് സുന്ദരി’യെന്ന് ചോദിച്ച് ആരാധകര്‍

uploads/news/2026/02/824271/Untitled-7_1.jpg
Ananya (Image Source: Instagram)

മലയാളികളുടെ ഇഷ്ടനായികമാരിൽ ഒരാളാണ് അനന്യ. സീനിയേഴ്സ്, എങ്കേയും എപ്പോതും,നാടോടി മന്നൻ തുടങ്ങീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരം ഒരു സമയത്ത് മലയാളത്തിലും തമിഴിലുമായി തിളങ്ങി നിന്നിരുന്നു. എന്നാല്‍ ഇടയ്ക്ക് താരം സിനിമയില്‍ നിന്ന് ഒരു ചെറിയ ഇടവേളയെടുത്തിരുന്നു. ആ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ് താരം.
സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമാണ് താരം. ട്രഡീഷണല്‍ ലുക്കിലും മോഡേണ്‍ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ വളരെ പെട്ടെന്ന് ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ക്യൂട്ട്നെസ്സാണ് താരത്തിന്റെ ഫോട്ടോഷൂട്ടുകളിലെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.
ഇപ്പോഴിതാ സിമ്പിള്‍ ലുക്കില്‍ പീച്ച് സല്‍വാറിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് അനന്യ. വേവി ഹെയര്‍ സ്റ്റൈലും സിമ്പിള്‍ ആക്സസറീസുമാണ് താരത്തിന്റെ ലുക്കിന് കൂടുതല്‍ ക്യൂട്ട്നെസ് നല്‍കുന്നത്. ചെറിയ ത്രെഡ് വര്‍ക്കുകളുള്ള ഫുള്‍ സ്ലീവ് സല്‍വാറില്‍ അതിസുന്ദരിയായിട്ടാണ് താരം ചിത്രങ്ങളില്‍ തിളങ്ങുന്നത്. ആരാധകരെല്ലാം ഹാര്‍ട്ട് ലവ് ഇമോജിയാണ് താരത്തിന്റെ ചിത്രങ്ങള്‍ക്ക് കമന്റായി നല്‍കിയിരിക്കുന്നത്.

Ads by Google
Friday 06 Feb 2026 08.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google