Sunday, March 15, 2026 Last Updated 12 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Friday 06 Feb 2026 11.44 AM

' സുന്ദരി ആയതുകൊണ്ട് ആ വേഷം എനിക്ക് യോജിക്കില്ലെന്ന് സംവിധായകന്‍ പറഞ്ഞു' ; നീന ഗുപ്ത

queen, casting

ശേഖര്‍ സംവിധാനം ചെയ്ത് 1994-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ' ബാന്‍ഡിറ്റ് ക്വീന്‍'. ഫൂലന്‍ ദേവിയെക്കുറിച്ചുളള കഥകളായിരുന്നു സിനിമ പറഞ്ഞിരുന്നത്. സീമാ ബിശ്വാസ് ആണ് സിനിമയില്‍ നായികയായി എത്തിയത്. ഇപ്പോഴിതാ സിനിമയില്‍ ഈ വേഷത്തിനായി ഓഡിഷന്‍ നടത്തിയിരുന്നുവെന്നും എന്നാല്‍ താന്‍ സുന്ദരി ആയതുകൊണ്ട് ആ വേഷത്തിലേക്ക് പരിഗണിച്ചില്ലെന്നും പറയുകയാണ് നടി നീന ഗുപ്ത.

'ബാൻഡിറ്റ് ക്വീൻ സിനിമയുടെ കാസ്റ്റിങ് നടക്കുന്ന സമയം. ഫൂലൻ ദേവി എന്ന പ്രധാന കഥാപാത്രം വളരെ സങ്കീർണതകൾ നിറഞ്ഞതാണ്. ആ വേഷത്തിന് വേണ്ടി ഓഡിഷൻ നടത്താൻ സംവിധായകൻ തീരുമാനിച്ചു. ഞാനും ആ ഓഡിഷനിൽ പങ്കെടുത്തിരുന്നു. ഓഡിഷനായി സംവിധായകന് എന്റെ ഫോട്ടോ അയച്ചുകൊടുത്തത് ഇപ്പോഴും ഓർമയുണ്ട്.

കഥാപാത്രത്തിന് ആവശ്യമായ രീതിയിലുള്ള ചിത്രങ്ങളായിരുന്നു അത്. പക്ഷേ ഞാൻ ആ കഥാപാത്രത്തിന് അനുയോജ്യയല്ലെന്ന് അദ്ദേഹത്തിന് തോന്നി. നിങ്ങൾ ഒരുപാട് സുന്ദരിയായതുകൊണ്ട്, ഈ കഥാപാത്രത്തിന് യോജിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അവർക്ക് കുറച്ച് ഇരുണ്ടനിറത്തിലുള്ള ആളെയായിരുന്നു വേണ്ടിയിരുന്നത്. സീമാ ബിശ്വാസ് നന്നായി അഭിനയിച്ചിട്ടുണ്ട് ചിത്രത്തിൽ,' നീന ഗുപ്ത പറഞ്ഞു.

കാന്‍ ഉള്‍പ്പെടെയുളള നിരവധി ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ് ' ബാന്‍ഡിറ്റ് ക്വീന്‍'. സിനിമയ്ക്ക് എതിരെ ഫൂലന്‍ ദേവി തന്നെ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ആ വര്‍ഷത്തെ ദേശീയപുരസ്‌കാരങ്ങളില്‍ മൂന്നെണ്ണം ' ബാന്‍ഡിറ്റ് ക്വീന്‍' നേടി. മികച്ച നടി, മികച്ച കോസ്റ്റിയൂം ഡിസൈനര്‍ എന്നീ പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. അതേസമയം, വലിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാക്കാന്‍ ഒരുങ്ങുകയാണ് നീന ഗുപ്ത. ' വധ് 2' ആണ് ഇനി താരത്തിന്റേതായി ഇറങ്ങാനിരിക്കുന്ന സിനിമ.

Ads by Google
Friday 06 Feb 2026 11.44 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google