Monday, March 16, 2026 Last Updated 41 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Thursday 05 Feb 2026 11.27 PM

നിയമസഭാ തെരഞ്ഞെടുപ്പ്: കൂടുതല്‍ ശക്‌തനായ സ്‌ഥാനാര്‍ത്ഥി വേണമെന്ന കോണ്‍ഗ്രസ്‌, കളമശേരിയില്‍ മന്ത്രി പി. രാജീവിനെതിരേ ലീഗിന്റെ ഹാരിസ്‌ ബീരാന്‍ ?

uploads/news/2026/02/824140/P.-Rajeeve-3.jpg

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കളമശേരിയില്‍ മന്ത്രി പി. രാജീവിനെതിരേ ഹാരിസ്‌ ബീരാന്‍ എം.പിയെ മല്‍സരിപ്പിക്കാന്‍ മുസ്ലിം ലീഗില്‍ ആലോചന. പ്രാഥമിക കൂടിയാലോചന ലീഗ്‌ നടത്തിക്കഴിഞ്ഞു. അന്തിമ തീരുമാനം അടുത്തയാഴ്‌ച ഉണ്ടായേക്കും.
സീറ്റ്‌ കോണ്‍ഗ്രസുമായി വച്ചുമാറാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും ഇരു പാര്‍ട്ടികളിലും ഇക്കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്‌. കൂടുതല്‍ ശക്‌തനായ സ്‌ഥാനാര്‍ത്ഥിയെ വേണമെന്ന കോണ്‍ഗ്രസ്‌ അഭിപ്രായംകൂടി പരിഗണിച്ചാണു ഹാരിസ്‌ ബീരാനിലേക്കു ലീഗിലെ ചര്‍ച്ച നീണ്ടത്‌. കളമശേരി സീറ്റ്‌ കിട്ടിയാല്‍ ഡി.സി.സി. പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസിനെ മത്സരിപ്പിക്കാനായിരുന്നു പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്റെ ആഗ്രഹം. എന്നാല്‍, കളമശേരി സീറ്റ്‌ വിട്ടുകൊടുക്കാനാവില്ലെന്നു ലീഗ്‌ ജില്ലാ കമ്മിറ്റി വാശിയിലാണ്‌. അതോടെയാണു കരുത്തനായ സ്‌ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ്‌ മുന്നോട്ടുവച്ചത്‌.
മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ സഹോദരിയുടെ മകനായ ഹാരിസ്‌ ബീരാന്‍ 2024 ലാണ്‌ രാജ്യസഭാംഗമായത്‌. കേരളവുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ സുപ്രീംകോടതിയില്‍ വാദിച്ചിട്ടുള്ള അഭിഭാഷകന്‍കൂടിയാണ്‌ അദ്ദേഹം.

Ads by Google
സ്വന്തം ലേഖകന്‍
Thursday 05 Feb 2026 11.27 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google