Sunday, March 15, 2026 Last Updated 51 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Feb 2026 09.02 PM

ബ്ലാക്ക് ഫുൾസ്ലീവ് ക്രോപ്പ് ടോപ്പും മിനി സ്കർട്ടും ചങ്കി ബൂട്സും ധരിച്ച് ഹോട്ട് ടംബ്ലർ ഗേൾ ലുക്കില്‍ ജാന്‍വി കപൂര്‍; സോഷ്യല്‍ മീഡിയ ചൂടാക്കി താരപുത്രി

uploads/news/2026/02/824102/Untitled-6.jpg
Janhvi Kapoor’s ‘Tumblr Girl’ look(Image Source: Instagram)

ഇന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാറായിരുന്ന ശ്രീദേവിയുടെ മകളെന്ന ലേബലില്‍ ബോളിവുഡില്‍ എന്‍ട്രി കുറിച്ചെങ്കിലും ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകമനസ്സ് കീഴടക്കിയ താരപുത്രിയാണ് ജാന്‍വി കപൂര്‍. മികച്ച കഥാപാത്രങ്ങളിലൂടെ ജാന്‍വി ബോളിവുഡില്‍ തന്റേതായ ഇടം നേടിയെടുക്കാന്‍ താരത്തിന് കഴിഞ്ഞു. അഭിനയമികവ് മാത്രമല്ല മികച്ച ഒരു നര്‍ത്തകി കൂടിയാണ് ജാന്‍വി. ഫാഷന്‍ പ്രേമികളുടേയും പ്രിയ താരമായ ജാന്‍വി സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ധരിക്കുന്ന ഔട്ട്ഫിറ്റുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ട്രെന്‍ഡ് സെറ്ററായി മാറാറുണ്ട്.
വ്യത്യസ്ത ഫാഷൻ ലുക്കുകൾ കൊണ്ട് എപ്പോഴും ആരാധകരുടെ കയ്യടി നേടാറുള്ള ജാന്‍വി സോഷ്യല്‍ മീഡിയയിലും സജീവമായ താരമാണ്. ഫിറ്റ്നസിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലും മുന്‍പന്തിയിലായ താരം ഗ്ലാമര്‍ ഹോട്ട് കോസ്റ്റ്യൂമുകളിലും ട്രഡീഷണല്‍ ഔട്ട്ഫിറ്റുകളിലുമുള്ള നിരവധി ഫോട്ടോഷൂട്ടുകള്‍ താരം അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ ബ്ലാക്ക് ഔട്ട്ഫിറ്റിലുള്ള പുത്തന്‍ ​ഫോട്ടോഷൂട്ടുകള്‍ പങ്കിടുകയാണ് ജാന്‍വി കപൂര്‍. 2026 എല്ലാവരും നൊസ്റ്റാള്‍ജിയ പോസ്റ്റുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുമ്പോള്‍ ജാൻവിയും ആ ട്രെൻഡിൽ പങ്കുചേരുകയാണ്, അനായാസമായ സ്റ്റൈലുകളിലുള്ള മിറർ സെൽഫികളാണ് താരം പങ്കിട്ടിരിക്കുന്നത്. ഒരുകാലത്ത് സോഷ്യൽ മീഡിയയെ അടക്കിവാണിരുന്ന ഐക്കണിക് ‘ടംബ്ലർ ഗേൾ’ ലുക്കിലാണ് താരം ചിത്രങ്ങളില്‍ ഹോട്ട് ലുക്കില്‍ എത്തിയിട്ടുള്ളത്.
ബ്ലാക്ക് ഫുൾസ്ലീവ് ക്രോപ്പ് ടോപ്പും മിനി സ്കർട്ടും ചങ്കി ബൂട്സും ഒരു Y2K ഗ്രഞ്ച് വൈബുകൾ നൽകുന്നുണ്ട്.‘‘ഈ ഘട്ടം ഓർക്കുന്ന ഒരു ടംബ്ലർ പെൺകുട്ടിയെപ്പോലെ തോന്നി....’’ എന്ന ക്യാപ്ഷന്‍ നല്‍കി ജാന്‍വി പങ്കിട്ട ചിത്രങ്ങള്‍ ഒരേ സമയം ഫാഷൻ സ്റ്റേറ്റ്‌മെന്റും ഒരു ത്രോബാക്ക് നിമിഷവുമാക്കി മാറ്റി.

Ads by Google
Thursday 05 Feb 2026 09.02 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google