Sunday, March 15, 2026 Last Updated 12 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Feb 2026 04.25 PM

' വളരെ അപകടകാരിയാണ് കുംഭ, അയാള്‍ ചിന്തിക്കുന്ന കാര്യങ്ങളൊന്നും ആര്‍ക്കും ചിന്തിക്കാന്‍ പോലും ആകില്ല' ; 'വാരണാസി' യിലെ കഥാപാത്രത്തെ കുറിച്ച് പൃഥ്വിരാജ്

about, in

എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുംഭ. ചിത്രത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട നടന്‍ പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കുംഭ എന്ന വില്ലന്‍ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തില്‍ എത്തുന്നത്.

വളരെ അപകടകാരിയായ കഥാപാത്രമാണ് കുംഭയെന്നും അയാൾ ചെയ്യുന്ന കാര്യങ്ങൾ പ്രേക്ഷകരെ അത്ഭുതപ്പെടുത്തും എന്നും പൃഥ്വിരാജ് പറഞ്ഞു. എസ് എസ് രാജമൗലി ചിത്രം വാരണാസിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

'പലരും വിചാരിക്കുന്നത് വീൽ ചെയറിലിരിക്കുന്ന വില്ലന് ഇതിൽ ഒന്നും ചെയ്യാനില്ല എന്നാണ്. എന്നാൽ കുംഭ എന്ന കഥാപാത്രത്തിന്റെ ചിന്തകൾ പലരും വിചാരിക്കുന്നതിനും മേലെയാണ്. വീൽ ചെയർ അയാളുടെ പ്രോപർട്ടികളിൽ ഒന്ന് മാത്രമാണ്. അതിലിരുന്നു കൊണ്ട് അയാൾ ചെയ്യുന്ന കാര്യങ്ങൾ പ്രേക്ഷകരെ അത്ഭുതപ്പെടുത്തും. നിങ്ങൾ ആ പോസ്റ്ററിൽ കണ്ടതിനപ്പുറം ആ കഥാപാത്രത്തിന് ചെയ്യാനാകും. വളരെ അപകടകാരിയായ കഥാപാത്രമാണ് കുംഭ. അയാൾ ചിന്തിക്കുന്ന കാര്യങ്ങളൊന്നും ആർക്കും ചിന്തിക്കാൻ പോലും ആകില്ല. ഇതിനപ്പുറം എനിക്ക് കുംഭയെക്കുറിച്ച് ഇപ്പോൾ ഒന്നും വെളിപ്പെടുത്താനാകില്ല. പലതും നിങ്ങളെ ഞെട്ടിക്കും എന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയൂ. വീൽ ചെയർ സീനുകളൊക്കെ യഥാർഥത്തിൽ ചിത്രീകരിച്ചതാണ്. സിജിഐ ഉപയോ​ഗിച്ചിട്ടില്ല. കുംഭയ്ക്ക് ശാരീരികമായി ബുദ്ധിമുട്ടുള്ളതു കൊണ്ട് മുഖത്തെ ഭാവങ്ങളാണ് പ്രധാനം. എല്ലാ വികാരങ്ങളും മുഖഭാവങ്ങളിലൂടെ പ്രകടിപ്പിക്കേണ്ടി വന്നു', പൃഥ്വിരാജിന്റെ വാക്കുകൾ.

അതേസമയം മഹേഷ് ബാബുവാണ് വാരാണസിയിൽ നായകനായെത്തുന്നത്. പ്രിയങ്ക ചോപ്രയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 2027 ഏപ്രിൽ 7 ന് ചിത്രം പ്രേക്ഷകരിലേക്കെത്തും.

Ads by Google
Thursday 05 Feb 2026 04.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google