Sunday, March 15, 2026 Last Updated 12 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.54 AM

മരിക്കും മുമ്പ് റോയ് ചെയ്ത 3 നെറ്റ് കോളുകള്‍ ദുരൂഹത വര്‍ധിപ്പിക്കുന്നു; ആ മരണവുമായി താരതമ്യം ചെയ്യരുത്: മായ മേനോന്‍

maya-menon-

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മന്‍ സിജെ റോയിയുടെ മരണത്തിന്റെ ഞെട്ടലില്‍ നിന്നും മലയാളികള്‍ ഇപ്പോഴും മുക്തരായിട്ടില്ല. സിനിമയിലും ടെലിവിഷനിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള സിജെ റോയ് ആത്മഹത്യ ചെയ്തുവെന്ന് പലര്‍ക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. ദുരൂഹതകള്‍ ഒരുപാട് ബാക്കിവെച്ചിരിക്കുകയാണ് ആ മരണം.

സിജെ റോയ് എന്തിന് ജീവനൊടുക്കിയെന്ന ചോദ്യം ഉത്തരം കിട്ടാതെ തുടരുമ്പോള്‍ സോഷ്യല്‍ മീഡിയ പല തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തുന്നുണ്ട്. ഇതിനിടെ റോയിയുടേയും പ്രവാസി വ്യവസായി സാജന്‍ പാറയലിന്റേയും മരണങ്ങളെ താരതമ്യം ചെയ്യുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി മായ മേനോന്‍.

റോയിയുടേയും സാജന്റേയും ജീവിത സാഹചര്യങ്ങളും മരണവുമെല്ലാം തീര്‍ത്തും വ്യത്യസ്തമാണെന്നാണ് മായ പറയുന്നത്. റോയിയുടെ മരണത്തില്‍ ദുരൂഹുതകളുണ്ടെന്നും അത് പുറത്ത് വരുന്നതിന് മുമ്പായി സാജനെപ്പോലൊരു പാവം മനുഷ്യനുമായി കൂട്ടിക്കുഴയ്ക്കരുതെന്നാണ് മായ പറയുന്നത്. ആ വാക്കുകളിലേക്ക്:

രണ്ടും വളരെ വ്യത്യസ്ത സംഭവങ്ങള്‍ ആണ്. സാജന് കേരള സര്‍ക്കാരിന്റെ ക്രൂരത കൊണ്ട് തന്നെയാണ് ആത്മഹത്യ ചെയ്യേണ്ടി വന്നത്. എന്നാല്‍ റോയി മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ആത്മഹത്യ യ്ക്ക് വേണ്ടി തയ്യാറെടുത്തിരുന്നു എന്ന് അദ്ദേഹത്തിന്റെ ഡയറികുറിപ്പ് അഥവാ ആത്മഹത്യാ കുറിപ്പ് വ്യക്തമാക്കുന്നു. കൂടാതെ സാജന്‍ കേരള സര്‍ക്കാര്‍ അലംഭാവത്തിന്റെ ഇരയാണ്. എന്നാല്‍ റോയി മരിച്ചതിന് പിന്നില്‍ ഒരുപാട് ദുരൂഹതകള്‍ ഇനിയും ചുരുളഴിയാനുണ്ട്..

അദ്ദേഹം അവസാനം സ്വയം വെടി വച്ച് മരിക്കുന്നതിന് മുന്‍പ് ചെയ്ത 3 ഇന്റര്‍നെറ്റ് കോള്‍ അടക്കം ആ ദുരൂഹത വര്‍ധിപ്പിക്കുന്നു. റോയിയുടെ രഹസ്യങ്ങള്‍ മുഴുവന്‍ പുറത്ത് വരും മുന്‍പ് പാവം, സാജനെപ്പോലൊരാളുടെ ആത്മഹത്യയുമായി ഇങ്ങേരുടെ മരണത്തെ താരതമ്യം ചെയ്യുന്നത് എന്ത് കൊണ്ടും ശരിയല്ല. കാരണം സാജന്‍ ആരെയും തന്റെ ബിസിനസ് കാര്യത്തില്‍ ചതിച്ചിട്ടില്ല, സ്വന്തം കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച പണം മുഴുവന്‍ സര്‍ക്കാര്‍ അലംഭാവം കൊണ്ട് ഉപയോഗിക്കാന്‍ കഴിയാതായപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെയാണ് ആ സാധു മനുഷ്യന്‍ സ്വയം ജീവന്‍ ഒടുക്കുന്നത്..

എന്നാല്‍ റോയ് മരണം വരെ കാശെറിഞ്ഞു കേരള സര്‍ക്കാര്‍ മുതല്‍ ഇവിടുത്തെ ലീഡിങ് ചാനലുകളെ വരെ സ്വന്തം വരുതിയില്‍ നിര്‍ത്തിയ കക്ഷി ആണ്.. അജഗജാന്തരം ആണ് ഇവരുടെ ജീവിതങ്ങള്‍. അതിനാല്‍ ദയവ് ചെയ്ത് ആ പാവം സാജന്‍ എന്ന നേരായ മനുഷ്യനെ വെറുതെ വിടൂ. അങ്ങിനെയെങ്കിലും അദ്ദേഹത്തിന് നമുക്ക് ആവുന്ന രീതിയില്‍ നീതി കൊടുക്കൂ.

Ads by Google
Thursday 05 Feb 2026 11.54 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google