Sunday, March 15, 2026 Last Updated 12 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.14 AM

' സിനിമയിലെ മികച്ച പ്രകടനങ്ങള്‍ക്കൊപ്പം നിലപാടുകള്‍ കൊണ്ടും വിനയം കൊണ്ടും മലയാളിക്ക് പ്രിയങ്കരന്‍' ; ആസിഫ് അലിക്ക് പിറന്നാള്‍ ആശംസിച്ച് മന്ത്രി ശിവന്‍കുട്ടി

about, son
photo- www.facebook.com/comvsivankutty

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. നടന്റെ ജന്മദിനമായിരുന്നു കഴിഞ്ഞദിവസം. താരത്തിന് പിറന്നാള്‍ ആശംസിച്ച് മന്ത്രി വി. ശിവന്‍കുട്ടി സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. ആസിഫിനും മകന്‍ ആദമിനുമൊപ്പമുളള ചിത്രം പങ്കുവച്ചുകൊണ്ടാണ് ശിവന്‍കുട്ടി ആശംസകള്‍ നേര്‍ന്നത്.

ആദം ഒരു കൊച്ചു നിര്‍ദേശം തന്നുവെന്ന് പറഞ്ഞാണ് പിറന്നാള്‍ ആശംസകള്‍ മന്ത്രി നേര്‍ന്നത്. ആദു മുന്നോട്ടുവെച്ച ആ രഹസ്യ നിര്‍ദേശം എന്താണെന്ന് ആസിഫ് തന്നെ പിന്നീട് എപ്പോഴെങ്കിലും നിങ്ങളോട് പങ്കുവെയ്ക്കുമായിരിക്കും എന്നും ശിവന്‍കുട്ടി കുറിച്ചു.

മന്ത്രിയുടെ കുറിപ്പ് വായിക്കാം:

പ്രിയപ്പെട്ട ആസിഫ് അലിയ്ക്ക് ജന്മദിനാശംസകൾ

സ്കൂൾ അവധി സംബന്ധിച്ച് ആസിഫിന്റെ മകൻ ആദമിന്റെ ഒരു കൊച്ചു 'നിർദേശം' രഹസ്യമായി കേൾക്കുന്ന നിമിഷമാണിത്. ആസിഫ് ആണ് അത് എന്നോട് പറഞ്ഞത്. ആദു മുന്നോട്ടുവെച്ച ആ രഹസ്യ നിർദേശം എന്താണെന്ന് ആസിഫ് തന്നെ പിന്നീട് എപ്പോഴെങ്കിലും നിങ്ങളോട് പങ്കുവെയ്ക്കുമായിരിക്കും.

സിനിമയിലെ മികച്ച പ്രകടനങ്ങൾക്കൊപ്പം തന്നെ, നിലപാടുകൾ കൊണ്ടും വിനയം കൊണ്ടും മലയാളിക്ക് പ്രിയങ്കരനായ ആസിഫിന് എല്ലാവിധ നന്മകളും നേരുന്നു.

Ads by Google
Thursday 05 Feb 2026 11.14 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google