Sunday, March 15, 2026 Last Updated 16 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Feb 2026 09.12 AM

‘സര്‍വ്വം മായ കണ്ട് ഞാനും ശരത്തും ഒരുപാട് ചിരിച്ചു, കണ്ണ് നിറഞ്ഞു’; രാധിക ശരത്കുമാര്‍

radikaa-sarathkumar

നിവിന്‍ പോളി ചിത്രം സര്‍വ്വം മായയെ പ്രശംസിച്ച് നടി രാധിക ശരത് കുമാര്‍. ചിത്രം തന്നെയും ഭര്‍ത്താവ് ശരത് കുമാറിനെയും ഒരുപോലെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തുവെന്ന് രാധിക എക്‌സില്‍ കുറിച്ചു. ഹൃദയസ്പര്‍ശിയായ ഈ ചിത്രത്തില്‍ നിവിന്‍ പോളി തന്റെ കഥാപാത്രത്തെ അതിമനോഹരമായി അവതരിപ്പിച്ചു എന്നും റിയ ഷിബുവിന്റെ പ്രകടനം സിനിമയുടെ കുരുത്താണെന്നും അവര്‍ പറഞ്ഞു. സംവിധായകന്‍ അഖില്‍ സത്യന്റെ രചനാശൈലിയെയും താരം പ്രശംസിച്ചു.

സര്‍വ്വംമായ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ഹൃദയസ്പര്‍ശിയായ ഈ ചിത്രം കണ്ട് ഞാനും ശരത്തും ചിരിക്കുകയും കരയുകയും കണ്ണുനിറയുകയും ചെയ്തു. നിവിന്‍ പോളി, നിങ്ങള്‍ ആ വേഷം അത്രത്തോളം മനോഹരമായി അവതരിപ്പിച്ചു. റിയ ഷിബു, സിനിമയുടെ ഒരു വലിയ കരുതത് തന്നെയായിരുന്നു നിങ്ങളുടെ പ്രകടനം. അഖില്‍ സത്യന്‍ , നിങ്ങളുടെ എഴുത്തിന് ഇനിയും കൂടുതല്‍ കരുത്തുണ്ടാകട്ടെ. ചിത്രത്തിന്റെ മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ എന്നാണ് രാധിക എക്‌സില്‍ കുറിച്ചത്.

2025 വര്‍ഷാവസാനം തിയറ്ററില്‍ എത്തി നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഹിറ്റായി മാറിയ ചിത്രമാണ് സര്‍വ്വം മായ. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ഹൊറര്‍-കോമഡി ചിത്രം തിയറ്ററുകളിലെ വിജയത്തിന് പിന്നാലെ ജിയോ ഹോട്ട്‌സ്റ്റാറിലും മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

Ads by Google
Thursday 05 Feb 2026 09.12 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google