Wednesday, March 18, 2026 Last Updated 0 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
ജെബി പോള്‍
Wednesday 04 Feb 2026 11.31 PM

നിമിഷപ്രിയയുടെ മോചനം റമദാന്‍ നോമ്പ്‌ ആചരണത്തിനു ശേഷം ? വിട്ടുവീഴ്‌ചയ്‌ക്കു സര്‍ക്കാരും കൊല്ലപ്പെട്ടയാളുടെ കുടുംബവും തയാറാകുമെന്ന് പ്രതീക്ഷ

കടുംപിടിത്തം തുടര്‍ന്നിരുന്ന തലാലിന്റെ സഹോദരന്‍ വിട്ടുവീഴ്‌ചയ്‌ക്ക്‌ തയാറായിട്ടുണ്ടെന്നാണ്‌ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. നേരത്തെ 36 കോടി രൂപ ദിയാധനമായി ആവശ്യപ്പെട്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, ഇതു കുടുംബം നിഷേധിച്ചു.
uploads/news/2026/02/823970/k5.jpg

കൊച്ചി: യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനം റമദാന്‍ ആചരണത്തിനു ശേഷം നടക്കാന്‍ സാധ്യതയെന്നു വിവരം.റമദാന്‍ പെരുന്നാളിനുശേഷം കുറ്റവാളികളെ മോചിപ്പിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്‌ചയ്‌ക്കു സര്‍ക്കാരും കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാര്‍ അബ്‌ദുള്‍ മഹ്‌ദിയുടെ കുടുംബവും തയാറാകുമെന്നാണു കരുതുന്നത്‌. കടുംപിടിത്തം തുടര്‍ന്നിരുന്ന തലാലിന്റെ സഹോദരന്‍ വിട്ടുവീഴ്‌ചയ്‌ക്ക്‌ തയാറായിട്ടുണ്ടെന്നാണ്‌ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. നേരത്തെ 36 കോടി രൂപ ദിയാധനമായി ആവശ്യപ്പെട്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, ഇതു കുടുംബം നിഷേധിച്ചു.

അതിനിടെ, യെമനില്‍ നിമിഷപ്രിയയുടെ മോചനനടപടികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സാമുവല്‍ ജെറോമിന്റെ വസതിയില്‍ കഴിയുന്ന നിമിഷപ്രിയയുടെ മാതാവിന്റെ വിസ പുതുക്കുന്നതിനായി, അവര്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ 500 ഡോളര്‍ അയച്ചുകൊടുത്തതായി ആക്‌ഷന്‍ കൗണ്‍സില്‍ വൃത്തങ്ങള്‍ പറഞ്ഞു.

2017 ല്‍ യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടതിനുശേഷം 2018 മുതല്‍ യെമനിലെ സെന്‍ട്രല്‍ ജയിലില്‍ വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ടു കഴിയുകയാണ്‌ നിമിഷപ്രിയ. കഴിഞ്ഞ ജൂലൈ 16 ന്‌ അവരുടെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നതായി വിവരം ലഭിച്ചിരുന്നു. എന്നാല്‍, വധശിക്ഷ നടപ്പാക്കില്ലെന്ന്‌ ഉറപ്പുലഭിച്ചിട്ടുണ്ട്‌. വധശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ കഴിഞ്ഞ ജൂലൈ 13 നു കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരും അവിടത്തെ സൂഫി പണ്ഡിതനുമായി ചര്‍ച്ച നടത്തിയതോടെയാണു വധശിക്ഷാനടപടികള്‍ യെമന്‍ അധികൃതര്‍ മരവിപ്പിച്ചത്‌. കേന്ദ്രസര്‍ക്കാരും ഇന്ത്യന്‍ എംബസി വഴി ചര്‍ച്ചകള്‍ നടത്തി.

2023 നവംബറില്‍ യെമനിലെ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ പ്രിയയുടെ അപ്പീല്‍ തള്ളി. 2024 ഏപ്രിലില്‍ യെമന്‍ സന്ദര്‍ശിച്ച പ്രിയയുടെ അമ്മയ്‌ക്കും ഭര്‍ത്താവിനും മകള്‍ക്കും പ്രിയയെ കാണാനും മഹ്‌ദിയുടെ കുടുംബവുമായി സംസാരിച്ച്‌ മോചനം ക്രമീകരിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാനും സാധിച്ചു. 2024 ഏപ്രില്‍ 24 നാണു പ്രിയയ്‌ക്കും അമ്മയ്‌ക്കും കൂടിക്കാഴ്‌ച നടത്താന്‍ കഴിഞ്ഞത്‌.

യെമന്‍ പൗരന്റെ കുടുംബവുമായി ഇതിനകം മൂന്നു ചര്‍ച്ചകള്‍ പൂര്‍ത്തിയായി. സൂഫി പണ്ഡിതനായ ഷെയ്‌ഖ്‌ ഹബീബ്‌ ഉമറിന്റെ നേതൃത്വത്തില്‍ നടന്ന പ്രധാന യോഗത്തില്‍ യെമന്‍ ഭരണകൂട പ്രതിനിധി, യെമനിലെ സുപ്രീം കോടതി ജഡ്‌ജി, കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ സഹോദരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജെബി പോള്‍

Ads by Google
ജെബി പോള്‍
Wednesday 04 Feb 2026 11.31 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google