Sunday, March 15, 2026 Last Updated 1 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 04 Feb 2026 08.08 PM

സൗപര്‍ണികാമൃത വീചികള്‍ പാടും...; സൗപര്‍ണികയില്‍ പുണ്യസ്നാനം ചെയ്ത് മൂകാംബിക ദേവിയെ തൊഴുത് പ്രാര്‍ത്ഥിച്ച് നവ്യ നായര്‍; ദർശനം ദിവ്യമായിരുന്നെന്ന് കുറിച്ച് താരം

uploads/news/2026/02/823929/Untitled-6.jpg
Navya Nair in Mookambika Temple (Image Source: Instagram)

മലയാളികൾ നെഞ്ചിലേറ്റിയ പ്രിയ അഭിനേത്രിയാണ് നവ്യ നായർ. നന്ദനത്തിലെ ബാലാമണിയായി മലയാള സിനിമാപ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരം ചുരുങ്ങിയ കാലം കൊണ്ടു തന്നെ മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് സ്വന്തം വീട്ടിലെ കുട്ടിയായി. വിവാഹത്തോടെ സിനിമയില്‍ നിന്ന് വലിയൊരു ബ്രേക്കെടുത്തിരുന്ന താരം വീണ്ടും അഭിനയത്തിൽ സജീവമായി. ഒപ്പം ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് പ്രോഗ്രാമുകളുമൊക്കെയായി തിരക്കിലാണ് താരം.
സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയെങ്കിലും ഇപ്പോൾ നൃത്തത്തിലാണ് നവ്യ കൂടുതല്‍ സജീവം. മാതംഗി എന്ന നൃത്തവിദ്യാലയവും അവിടുത്തെ ശിഷ്യരുമൊക്കെയായി വേദികളില്‍ നിറഞ്ഞാടുകയാണ് നവ്യ. ക്ഷേത്രങ്ങളിലും മറ്റും നവ്യയുടെ നൃത്തം കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. നൃത്ത വേദികളിൽ ശ്രദ്ധേയ സാന്നിധ്യമാകുകയാണ് നടി നവ്യ നായർ. സോഷ്യൽ മീ‍ഡിയ തുറന്നാൽ നവ്യയുടെ നടന ഭാവങ്ങളാണ് മുഴുവനും. വലിയ സദസ്സാണ് നവ്യയുടെ നൃത്തം കാണാനായി തടിച്ചു കൂടാറുള്ളത്.
ഇപ്പോഴിതാ മൂകാംബിക ക്ഷേത്രത്തിലെത്തിയ സന്തോഷം പങ്കിടുകയാണ് നവ്യ നായര്‍. തന്നിലെ കലാകാരിയോട് ആഴത്തിൽ സംസാരിക്കുന്ന ഒരു പുണ്യസ്ഥലമാണിതെന്നും സൗപർണികയിൽ ഒരു പുണ്യസ്‌നാനം നടത്തണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നുവെന്നും കുറിക്കുകയാണ് നവ്യ നായര്‍.
‘‘എന്റെ ജീവിതത്തിലെ ഈ ഘട്ടത്തിൽ സൗപർണികയിൽ ഒരു പുണ്യസ്‌നാനം നടത്തണമെന്ന് ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. ആ ദർശനം ശരിക്കും ദിവ്യമായിരുന്നു. മൂകാംബിക ശുദ്ധമായ ആനന്ദമാണ്... എന്നിലെ കലാകാരിയോട് ആഴത്തിൽ സംസാരിക്കുന്ന ഒരു പുണ്യസ്ഥലം. ശാന്തത, പൂജകൾ, ദീപാരാധന... ഓരോ നിമിഷവും ജീവിതത്തിൽ മുന്നോട്ട് പോകാനുള്ള പോസിറ്റിവിറ്റി, ശക്തി, നവോന്മേഷം എന്നിവയാൽ എന്നെ നിറച്ചു...
ദൈവം എന്റെ മേൽ വർഷിക്കാൻ പോകുന്ന മനോഹരമായ ആശ്ചര്യങ്ങൾക്കായി കാത്തിരിക്കുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് സൗപര്‍ണികയില്‍ സ്നാനം ചെയ്യുന്നതും മൂകാംബിക ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുന്നതുമായ വീഡിയോ നവ്യ നായര്‍ പങ്കിട്ടിരിക്കുന്നത്.

Ads by Google
Wednesday 04 Feb 2026 08.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google