Sunday, March 15, 2026 Last Updated 57 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 04 Feb 2026 04.32 PM

' അനിതര സാധാരണമായ അഭിനയ പാടവം' ; ' പത്തൊമ്പതാം നൂറ്റാണ്ടി' ലെ കയാദുവിന്റെ പ്രകടനത്തെ കുറിച്ച് വിനയന്‍

uploads/news/2026/02/823909/vinayan-kayadu.jpg

വിനയന്‍ സംവിധാനം ചെയ്ത ' പത്തൊമ്പതാം നൂറ്റാണ്ട്' എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകര്‍ക്കു സുപരിചിതയായ നടിയാണ് കയാദു ലോഹര്‍. ടൊവിനോ തോമസിനൊപ്പമുളള ' പളളിച്ചട്ടമ്പി' യാണ് കയാദുവിന്റേതായി റിലീസിനൊരുങ്ങുന്ന പുതിയ മലയാള ചിത്രം. ഇതുകൂടാതെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ ഐ ആം ഗെയിംമിലും കയാദു നായികയായി എത്തുന്നു.

ഇപ്പോഴിതാ സംവിധായകന്‍ വിനയന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ നങ്ങേലി എന്ന കഥാപാത്രമായി അനിതര സാധാരണമായ അഭിനയ പാടവമാണ് കയാദു കാഴ്ചവച്ചത് എന്നാണ് വിനയന്റെ വാക്കുകള്‍. കയാദുവിനെ മലയാളത്തിലെ പ്രമുഖ യുവ നടന്മാര്‍ നായിക ആക്കുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പത്തൊമ്പതാം നൂറ്റാണ്ടിലെ നങ്ങേലി

കയാദു ലോഹർ എന്ന പെൺകുട്ടി 2020ൽ പൂനയിൽ നിന്നും എറണകുളത്ത് വന്ന് എന്നെ കാണുമ്പോൾ പത്തൊമ്പതാം നൂറ്റാണ്ടിലെ നങ്ങേലിയെ പോലെ ശക്തമയ ഒരു കഥാപാത്രം ഈ പെൺകുട്ടിയെ കൊണ്ട് ചെയ്യാനാകുമോ എന്ന് എനിക്കു സന്ദേഹമുണ്ടായിരുന്നു പക്ഷേ കയാദു ആ സിനിമയിലെ സീനുകൾ ഒന്നൊന്നായി കേട്ട ശേഷം എന്നോടു പറഞ്ഞു.. സാറിന്റെ ഹെൽപ്പുണ്ടങ്കിൽ ഈ വേഷം ഞാൻ ഭഗിയായി ചെയ്യാമെന്ന് ഉറപ്പുതരുന്നു എന്ന്.. ആ വാക്ക് വിശ്വസിച്ചാണ് കയാദുവിനെ സെലക്ട് ചെയ്തതും കളരിപ്പയറ്റ് പോലുള്ള പരിശീലനങ്ങൾ തുടങ്ങിയതും.. ആറുമാസത്തിലേറെ ഉണ്ടായിരുന്ന ട്രെയിനിംഗിന്റെ കൂടെ മലയാളം പ൦ിപ്പിക്കാനായി പ്രത്യേകം ടീച്ചറും ഉണ്ടായിരുന്നു..ഷൂട്ടിംഗ് തുടങ്ങിയപ്പോൾ നങ്ങേലി എന്ന കഥാപാത്രം കയാദുവിൽ സുരക്ഷിതമാണന്ന് എനിക്കു മനസ്സിലായി.. അന്ന് കയാദു ഒരു കന്നട പടത്തിൽ അഭിയിച്ചിരുന്നെങ്കിലും അതു റിലീസ് ആയിരുന്നില്ല എന്നാണ് തോന്നുന്നത്..

പത്തൊമ്പതാം നുറ്റാണ്ടിന്റെ ക്ലൈമാക്സിൽ മാറു മുറിച്ച് ആത്മാഹൂതി നടത്തുന്ന രംഗത്തിൽ അനിതര സാധാരണമായ അഭിനയ പാടവമാണ് കയാദു കാഴ്ചവച്ചത്.. ചിത്രീകരണത്തിൽ വൾഗാരിറ്റി കെണ്ടും മറ്റും പാളിപ്പോകാവുന്ന ആ സീൻ സബ്ജക്ടിന്റെ ഗൌരവം വിട്ടുപോകാതെ പിക്ചറൈസ് ചെയ്യാൻ സാധിച്ചത് കയാദുവിന്റെ അഭിനയ മികവ് കൊണ്ടു കൂടിയാണ്.. പത്തെമ്പതാം നൂറ്റാണ്ടിനു ശേഷം തമിഴിലും നല്ല എൻട്രി കിട്ടിയ കയാദു ലോഹറിനെ ഇപ്പോൾ മലയാളത്തിലെ പ്രമുഖ യുവ നടൻമാർ നായിക ആക്കുന്നു എന്നറിയുന്നതിൽ വലിയ സന്തോഷം..കയാദുവിന് എല്ലാവിധ ആശംസകളും...

Ads by Google
Wednesday 04 Feb 2026 04.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google