Sunday, March 15, 2026 Last Updated 0 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 04 Feb 2026 03.54 PM

' ജീവിത്തതിലെ മറക്കാനാവാത്ത നിമിഷം, അച്ഛന്റെ പ്രിയപ്പെട്ട നായകന്‍ ' ; പോസ്റ്റുമായി അനശ്വര രാജന്‍

post, with
photo-www.instagram.com/anaswara.rajan/

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനശ്വര രാജന്‍. ഇപ്പോള്‍ അനശ്വര സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. തന്റെ അച്ഛന്റെ എക്കാലത്തെയും പ്രിയപ്പെട്ട താരം രജനീകാന്തിനെ നേരില്‍ കണ്ടുമുട്ടിയ നിമിഷത്തെക്കുറിച്ചാണ് അനശ്വര സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

അനശ്വര രാജന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമായ ' വിത്ത് ലവ്' ന്റെ പ്രീമിയര്‍ പ്രദര്‍ശനത്തിനിടെയാണ് ഈ അപ്രതീക്ഷിത കൂടിക്കാഴ്ച നടന്നത്. ചടങ്ങില്‍ വിശിഷ്ട അതിഥിയായി രജനീകാന്ത് എത്തിയിരുന്നു.

'' വെളളിത്തിരയില്‍ അച്ഛന്റെ പ്രിയപ്പെട്ട നായകന്‍... ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ആ നിമിഷം. ' വിത്ത് ലവ്' - ന്റെ പ്രീമിയറിനിടെ തലൈവറെ കണ്ടപ്പോള്‍ അച്ഛന്റെ മുഖം ഒരു കൊച്ചു കുട്ടിയുടേതെന്നപോലെ സന്തോഷം കൊണ്ട് വിടരുന്നത് കാണുന്നത്, സിനിമ ഒരു വട്ടം പൂര്‍ത്തിയായതുപോലെ എനിക്ക് അനുഭവപ്പെടുന്നു.'' എന്നാണ് അനശ്വര സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

സൗന്ദര്യ രജനീകാന്തിന്റെ നേതൃത്വത്തിലുളള സിയോണ്‍ ഫിലിംസ്, എംആര്‍പി എന്റര്‍ടെയ്ന്‍മെന്റുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന ചിത്രമാണ് ' വിത്ത് ലവ്'. എംആര്‍പി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നസറത്ത് പാസിലിയനും, മഗേഷ് രാജ് പാസിലിയനും ചേര്‍ന്നാണ് സൗന്ദര്യ രജനീകാന്തിനൊപ്പം ഈ ചിത്രം നിര്‍മ്മിക്കുന്നത്. അബിഷന്‍ ജീവന്താണ് മറ്റൊരു പ്രധാന കഥാപാത്രം. ഫെബ്രുവരി 6ന് ചിത്രം റിലീസ് ചെയ്യും.

Ads by Google
Wednesday 04 Feb 2026 03.54 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google