Sunday, March 15, 2026 Last Updated 1 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Feb 2026 12.08 PM

‘ഇമോഷണല്‍ സീനെടുക്കുന്ന ദിവസം രവി സീരിയസ്സായിരിക്കും;ഞാന്‍ പിറകേ നടന്ന് ശല്യപ്പെടുത്തും; അവസാനം രവി സംവിധായകനോട് പരാതി പറഞ്ഞു...’ ദീപാവലി സിനിമയെക്കുറിച്ച് ഭാവന

uploads/news/2026/02/823678/Untitled-1.jpg
Bhavana about ravi mohan and deepavali movie (Image Source: YouTube)

മലയാളികൾക്ക് ഏറെയിഷ്ടമുള്ള താരമാണ് ഭാവന. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നഡത്തിലും ഒരുപോലെ തിളങ്ങാന്‍ ഭാവനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഭാവനയുടെ തമിഴ് സിനിമകളില്‍ പ്രേക്ഷകര്‍ക്കിഷ്ടപ്പെട്ട സിനിമകളിലൊന്നാണ് ദീപാവലി. ജയം രവിയും ഭാവനയും പ്രധാന കഥാപാത്രങ്ങളായ ചിത്രത്തില്‍ ഇമോഷണൽ സീനുകളും പ്രണയവും പാട്ടുകളും ഇത്ര വര്‍ഷങ്ങള്‍ക്കിപ്പുറവും ഹിറ്റാണ്.
ഇപ്പോഴിതാ ആ സിനിമയില്‍ അഭിനയിച്ചതിന് പിന്നിലെ ചില രസകരമായ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് ഭാവന. പേര്‍ളിയുടെ ചാറ്റ് ഷോയായ ‘പേര്‍ളി മാണി ഷോ’യില്‍ അതിഥിയായി എത്തിയപ്പോഴാണ് താരം രവി മോഹനെക്കുറിച്ച് സംസാരിച്ചത്. പേര്‍ളിയുടെ ഷോയിൽ രവി വന്നതിനെക്കുറിച്ച് പറഞ്ഞാണ് ഭാവന സംസാരിച്ചു തുടങ്ങിയത്. സിനിമയില്‍ അഭിനയിക്കുമ്പോള്‍ തങ്ങള്‍ രണ്ട് പേരും തീര്‍ത്തും വ്യത്യസ്തമായ സ്വഭാവക്കാരാണെന്നും, ഇമോഷണല്‍ സീനെടുക്കുന്ന ദിവസമാണെങ്കിൽ അന്ന് രാവിലെ മുതല്‍ രവിയും ഭയങ്കര സീരിയസ് ആയിരിക്കുമെന്നുമാണ് ഭാവന പറയുന്നത്.
‘‘ഇതുപോലത്തെ ഒരു അഭിമുഖം ഇതുവരെ രവി എവിയെയും കൊടുത്തിട്ടുണ്ടാവില്ല, ഇവിടെ വന്നിരുന്ന് മൂക്കൊക്കെ ചീറ്റുന്നത് കണ്ടല്ലോ.
ദീപാവലിയുടെ ഷൂട്ടിങ് സമയത്ത് നല്ല രസമായിരുന്നു, പരസ്പരം കളിയാക്കിയൊക്കെയാണ് ഓരോ ദിവസവും കടന്ന് പോയത്. ഞങ്ങള്‍ രണ്ട് പേരും തീര്‍ത്തും വ്യത്യസ്തമായ സ്വഭാവക്കാരാണ്. രവിയെ സംബന്ധിച്ച്‌ ഇന്ന് എന്തെങ്കിലും സീരിയസ് സീനോ, ഇമോഷണല്‍ സീനോ എടുക്കുകയാണെങ്കില്‍ അന്ന് രാവിലെ വന്നാല്‍ മുതല്‍ രവിയും ഭയങ്കര സീരിയസ് ആയിരിക്കും. ആരോടും മിണ്ടുകയൊന്നുമില്ല. ആ ഒരു മൂഡ് പിടിക്കാന്‍ വേണ്ടി ദൂരെ മാറി ഒരു ചെയറില്‍ ഇരിക്കും.
നേരെ വിപരീതമാണ് ഞാന്‍, മരിക്കാന്‍ പോകുന്ന ഒരു സീനാണ് എടുക്കാന്‍ പോകുന്നത് എന്ന് പറഞ്ഞാലും ഓടിച്ചാടി, എല്ലാവരോടും സംസാരിച്ച്‌ നടക്കുകയായിരിക്കും. പുഡ് വന്നോ, കഴിച്ചോ എന്നൊക്കെയായിരിക്കും എന്റെ ചിന്ത. ഞാന്‍ പോയി, രവി രവി എന്ന് വിളിച്ച്‌ സംസാരിക്കാന്‍ പോകും. പറയ് എന്ന് പറഞ്ഞ് പുച്ഛത്തോടെ രവി എന്നെ നോക്കും. ഒരു കാര്യവുമില്ലാത്ത കാര്യം പറയാനായിരിക്കും ഞാന്‍ പോയത്. അതിന് എന്തെങ്കിലുമൊക്കെ മറുപടി പറഞ്ഞ് രവി ഒഴിവാക്കി വിടും.
പിന്നെയും ഞാന്‍ രവീ എന്ന് വിളിച്ച്‌ പോകും. അവസാനം രവി സംവിധായകനോട് പറഞ്ഞു, സര്‍ പ്ലീസ്, ദയവ് ചെയ്ത് ഇവരോട് ഒന്ന് മിണ്ടാതിരിക്കാന്‍ പറയൂ. ഭയങ്കര ശല്യമാണ് സര്‍, എനിക്ക് മൂഡേ വരുന്നില്ല എന്നൊക്കെ പരാതി പറഞ്ഞിട്ടുണ്ട്. അപ്പോള്‍ സംവിധായകന്‍ ഏഴില്‍ സര്‍ എന്നോട് ചോദിക്കും, നിനക്ക് വാ വേദനിക്കുന്നില്ലേ, കടയുന്നില്ലേ എന്നൊക്കെ
ഞാന്‍ അതുവരെ തുള്ളിക്കളിച്ചാലും ഇമോഷണല്‍ സീന്‍ ആണെങ്കില്‍, പോയി ചെയ്തിട്ട് പിന്നെയും വര്‍ത്തമാനം പറയാന്‍ തുടങ്ങും. ഫണ്ണി സീന്‍ എടുക്കുന്ന ദിവസം രവി ഹാപ്പിയായിരിക്കും... ചിരിച്ചു കൊണ്ട് ഭാവന പറഞ്ഞു. പേളിയുടെ ഷോയില്‍ നേരത്തെ ‘പരാശക്തി’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ജയം രവി വന്നിരുന്നു. അന്ന് ഏറെ ചിരിച്ച് വളരെ ആസ്വദിച്ചാണ് രവി ഷോയിലുടനീളം ഉണ്ടായിരുന്നത്. ഫെബ്രുവരി 6 ന് റിലീസ് ചെയ്യാന്‍ പോകുന്ന അനോമി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് ഭാവന പേര്‍ളി മാണി ഷോയില്‍ എത്തിയത്.

Ads by Google
Tuesday 03 Feb 2026 12.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google