Sunday, March 15, 2026 Last Updated 1 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.08 AM

അവധിക്കാലം പൂര്‍ണമായും ആഘോഷിച്ചു; ചിത്രം പങ്കുവെച്ച് മീനാക്ഷി ദിലീപ്

meenakshi dileep
photo-www.instagram.com/i.meenakshidileep/

ആരാധകര്‍ക്കേറെ പ്രിയങ്കരിയാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷി. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷം നേരം കൊണ്ട് വൈറലാവാറുണ്ട്. ഇപ്പോഴിതാ മീനാക്ഷി പങ്കുവെച്ച വെക്കേഷന്‍ ചിത്രമാണ് ശ്രദ്ധനേടുന്നത്

അവധിക്കാലം പൂര്‍മായും ആസ്വദിച്ചു എന്ന ക്യാപ്ഷനോടെയാണ് മീനാക്ഷിയുടെ പോസ്റ്റ്. അത് എവിടെയാണ് എന്ന് പറയാന്‍ താരപുത്രിയ്ക്ക് താത്പര്യമില്ലാത്തതുകൊണ്ട് തന്നെ ബാക്ക്ഗ്രൗണ്ട് ബ്ലര്‍ ആക്കി വച്ചിരിക്കുകയാണ്. എവിടെയാണ് അവധി ആഘോഷിച്ചത് എന്ന് വ്യക്തമല്ല. ഒരു ലേക്കിന് അടുത്ത്. ഓവര്‍ കോട്ട് ധരിച്ച് നില്‍ക്കുന്ന മീനാക്ഷിയെയാണ് ചിത്രത്തില്‍ കാണുന്നത്.

ഫോട്ടോ പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കകം എട്ടായിരത്തില്‍ അധികം ലൈക്കുകള്‍ വന്നിട്ടുണ്ട്. സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ടുള്ള കമന്റുകളും വന്നുകൊണ്ടിരിക്കുകയാണ്. ക്യൂട്ട് ആന്റ് സ്വീറ്റ് പിക്, മനോഹരം എന്നൊക്കെയാണ് സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകള്‍.

ചെന്നൈയില്‍ നിന്നും എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ മീനാക്ഷി ഇപ്പോള്‍ കൊച്ചിയില്‍ ഒരു സ്വകാര്യാശുപത്രിയില്‍ ജോലി ചെയ്തുവരികയാണ്. അതിനിടയില്‍ കാവ്യയുടെ ബിസിനസിന് മീനാക്ഷിയെ കൊണ്ട് ആവുന്നതു പോലെയുള്ള സഹായവും ചെയ്യുന്നുണ്ട്. കാവ്യയുടെ ലക്ഷ്യയ്ക്ക് നിലവില്‍ ഇപ്പോള്‍ രണ്ടേ രണ്ട് ഔദ്യോഗിത മോഡലുകളാണ് ഉള്ളത്. അതിലൊന്ന് കാവ്യയാണ്. രണ്ടാമത്തെയാള്‍ മീനാക്ഷിയും.

ലക്ഷ്യയുടെ വേഷമണിഞ്ഞ് സുന്ദരിയാവുന്ന ചിത്രങ്ങള്‍ മീനാക്ഷി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവയ്ക്കാറുണ്ട്. അഭിനയത്തിലേക്ക് അല്ലെങ്കിലും ദിലീപിന്റെ മകള്‍ ക്യാമറയ്ക്ക് മുന്നിലേക്ക് വന്നല്ലോ എന്നാണ് ആരാധകരുടെ സന്തോഷം.

Ads by Google
Tuesday 03 Feb 2026 11.08 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google