Wednesday, March 18, 2026 Last Updated 0 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Feb 2026 10.31 AM

​ഗോവയിൽ നിന്നു ട്രെയിനിൽ വിദേശ മദ്യം കടത്തി; പത്തനംതിട്ട സ്വദേശിക്ക് 3 വർഷം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ

sentenced

കൊച്ചി: ​ഗോവയിൽ നിന്നു വി​ദേശ മദ്യം കടത്തിയ കേസിൽ യുവാവിനു മൂന്ന് വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട സ്വദേശി അഭിജിത് ജി നായരെ (25)യാണ് എറണാകുളം സെക്കൻഡ് അസിസ്റ്റന്റ് സെഷൻസ് ജഡ്ജി രേഷ്മ ശശിധരൻ ശിക്ഷിച്ചത്.

2023 ഓ​ഗസ്റ്റ് 15നാണ് നാലര ലിറ്റർ വിദേശ മദ്യം 6 കുപ്പികളിലായി നേത്രാവതി എക്സ്പ്രസ് ട്രെയിനിൽ കേരളത്തിലേക്ക് വിൽപ്പനയ്ക്കായി കടത്തിയത്. എറണാകുളം റെയിൽവേ പൊലീസ് സ്റ്റേഷൻ എസ്എച്ഒയായിരുന്ന സബ് ഇൻസ്പെക്ടർ പിആർ രതീഷാണ് കേസ് രജിസ്റ്റർ ചെയ്തത്.

എറണാകുളം പൊലീസ് സബ് ഇൻസ്പെക്ടർ ഇകെ അനിൽ കുമാറും സംഘവുമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ടി സുജയുടെ നേതൃത്വത്തിലാണ് പ്രോസിക്യൂഷൻ നടപടികൾ നടന്നത്.

Ads by Google
Tuesday 03 Feb 2026 10.31 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google