Wednesday, March 18, 2026 Last Updated 21 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Feb 2026 09.55 AM

ജാതിപ്പോര് തുടര്‍ന്നാല്‍ ഹൈന്ദവസമൂഹം അധോഗതിയാകും ; സാമുദായിക ഐക്യത്തിന് വീണ്ടും ശ്രമിക്കും

uploads/news/2026/02/823628/vellappally.gif

കൊല്ലം: ജാതി പറഞ്ഞ് പോരടിച്ച് നിന്നാല്‍ ഹൈന്ദവസമൂഹം ഇനിയും അധോഗതിയിലേക്ക് പോവുകയേയുള്ളൂ എന്നും സാമുദായിക ഐക്യ നീക്കത്തില്‍ നിന്ന് പിന്നോക്കം പോകില്ലെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമാന ചിന്താഗതിക്കാര്‍ വീണ്ടും ഒന്നിക്കണമെന്നും എസ്എന്‍ഡിപി യോഗം മുഖപത്രമായ യോഗനാദത്തില്‍ ലേഖനം.

ഐക്യം വൈകാതെ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ലേഖനത്തില്‍ വെള്ളാപ്പള്ളി നടേശന്‍ പറയുന്നു. കേരളത്തിലെ സാമൂഹ്യ സാഹചര്യവും മാറിക്കഴിഞ്ഞു. സമാനചിന്താഗതിയുള്ള എല്ലാവരും ജാതി, മതവ്യത്യാസമില്ലാതെ ഈ നീക്കത്തിന്റെ ഭാഗമാകണം എന്നാണ് തന്റെ ആഗ്രഹമെന്നും അത് വൈകാതെ സാദ്ധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു.

ഏറെക്കാലമായി ഭൂരിപക്ഷ ജനവിഭാഗം ഇവിടെ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും മതന്യൂനപക്ഷ പാര്‍ട്ടികളുടെ സ്വാധീനം മൂലം ഭരണതലങ്ങളിലും അവഗണിക്കപ്പെടുകയാണെന്നും ഈ ദുരവസ്ഥ സൃഷ്ടിക്കപ്പെടാതിരിക്കാനാണ് ഐക്യശ്രമങ്ങള്‍ നടത്തുന്നതെന്നും പറഞ്ഞു. ഏറെക്കാലമായി ഭൂരിപക്ഷജനവിഭാഗം ഒറ്റപ്പെട്ട നിലയിലാണ് തന്നെ ആക്രമിക്കുന്നവര്‍ക്ക് ഇന്ധനം നല്‍കുന്നത് സമുദായത്തിലെ കുലംകുത്തികള്‍ എന്നും വെള്ളാപ്പള്ളി ലേഖനത്തില്‍ വ്യക്തമാക്കുന്നു.

മനുഷ്യന്റെ വേദനയും സന്തോഷവും ഒരു പോലെയാണ്. ജാതിക്കും മതത്തിനും അക്കാര്യത്തില്‍ ഭേദമില്ല. പക്ഷേ ആ തിരിച്ചറിവ് ഇവിടത്തെ പലര്‍ക്കും ഇല്ലാതായതാണ് കേരളത്തിന്റെ ദുര്യോഗമെന്നും വെള്ളാപ്പള്ളി യോഗനാദത്തില്‍ പറയുന്നു.

Ads by Google
Tuesday 03 Feb 2026 09.55 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google