Wednesday, March 18, 2026 Last Updated 2 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Feb 2026 09.41 AM

വിളപ്പില്‍ശാല ചികിത്സാനിഷേധ ആരോപണം: ബിസ്മീറിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് റിപ്പോര്‍ട്ട്

uploads/news/2026/02/823626/vilappil-shala.gif

തിരുവനന്തപുരം: വിളപ്പില്‍ശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ചികിത്സാനിഷേധം ആരോപിക്കപ്പെട്ട സംഭവത്തില്‍ ബിസ്മീറിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് റിപ്പോര്‍ട്ട്. ശരീരത്തില്‍ ഓക്‌സിജന്‍ കുറഞ്ഞതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി പോസ്റ്റമാര്‍ട്ടം റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കിയിട്ടുള്ളത്. ചികിത്സാ പിഴവുകൊണ്ടല്ല മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് മന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഓക്‌സിജന്‍ നല്‍കിയാണ് മെഡിക്കല്‍ കോളജിലേക്ക് രോഗിയെ അയച്ചതെന്നും ജില്ലാ തല മെഡിക്കല്‍ ഓഫീസര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

നിര്‍ണായ സിസിടിവി ദൃശ്യങ്ങള്‍ കൂടി പുറത്ത് വന്നതിന് പിന്നാലെ വിവിധ സംഘടനകളുടെ പ്രതിഷേധവും ശക്തമായിരുന്നു. സാഹചര്യം ഉണ്ടായിരുന്നിട്ടും പ്രാഥമിക ചികിത്സ നല്‍കിയില്ല എന്നാണ് കുടുംബത്തിന്റ ആരോപണം. ബിസ്മീറിന് ഓക്‌സിജന്‍ നല്‍കുകയോ സി പി ആര്‍, പള്‍സ് പരിശോധന തുടങ്ങിയ ഒന്നും തന്നെ ചെയ്തില്ലെന്നാണ് കുടുംബത്തിന്റെ ആക്ഷേപം.

ആശുപത്രിയുടെ ഗ്രില്‍ തുറക്കാന്‍ മിനുട്ടുകള്‍ വൈകി. മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ സി പി ആര്‍ നല്‍കിയില്ലേ എന്ന് ഡോക്ടര്‍മാര്‍ ചോദിച്ചതായും പരാതിയില്‍ പറയുന്നു. ശരീര ഭാഗങ്ങള്‍ നീല നിറമായത് ഓക്‌സിജന്‍ കുറഞ്ഞതിന്റെ ലക്ഷണമാണെന്നും ശ്വാസനാളത്തില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ കയറിയത് കഠിനമായ ശ്വാസ തടസ്സത്തിന് കാരണമായെന്നുമാണ് നിഗമനം.

Ads by Google
Tuesday 03 Feb 2026 09.41 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google