Wednesday, March 18, 2026 Last Updated 1 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Feb 2026 07.55 AM

മഞ്ചേശ്വരത്ത് 18 കാരിയെ പിതാവ് കൊലപ്പെടുത്തിയ സംഭവം ; തടയാന്‍ ശ്രമിച്ച ബന്ധുവും മരണമടഞ്ഞു

uploads/news/2026/02/823620/mariyam.gif

മഞ്ചേശ്വരം: ലഹരികഴിച്ച് പിതാവ് മകളെ കൊലപ്പെടുത്തിയതിന് പിന്നാലെ അക്രമം തടയാന്‍ ശ്രമിച്ച് ഗുരുതരമായി പരിക്കേറ്റ ബന്ധുവും മരണമടഞ്ഞു. മഞ്ചേശ്വരം തുമിനാട്ടില്‍ കഴിഞ്ഞദിവസം ഉണ്ടായ സംഭവത്തില്‍ മംഗലുരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞയാളാണ് മരണമടഞ്ഞത്. ലഹരിക്കടിമയായ പ്രതി ഫാറൂഖിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പെണ്‍കുട്ടിയുെട മാതാവുമായി ബന്ധപ്പെട്ടുണ്ടായ ഭൂമി തര്‍ക്കത്തിലാണ് മകളെ വെട്ടിക്കൊലപ്പെടുത്തിയത്. ഫാറൂഖിനെ തടയാന്‍ ശ്രമിക്കുമ്പോഴാണ് ബന്ധുവിന വെട്ടേറ്റത്. ഉമര്‍ഫാറൂഖിനെ ഇന്നലെ തന്നെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കര്‍ണാടകയില്‍ ലഹരിക്കേസില്‍ പ്രതിയാണ്. ദുബായില്‍ നിന്നും നാട്ടിലെത്തിയ ഇയാള്‍ ഭൂമിയുമായി ബന്ധപ്പെട്ട് ഭാര്യയുമായി വഴക്കുണ്ടാക്കുകയും കൊല്ലപ്പെട്ട 18 കാരി മകള്‍ ജുമൈല മാതാവിനെ ഫാറൂഖ് ആക്രമിക്കുന്നത് കണ്ട് ഇടപെടുകയുമായിരുന്നു. തിങ്കളാഴ്ചയായിരുന്നു സംഭവം. വീട്ടില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു ദാരുണ സംഭവം.

വീട്ടില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ മാതാവിനെ പിതാവ് ആക്രമിക്കുന്നതിനിടയില്‍ മകള്‍ ഇടയ്ക്ക് കയറുകയും പ്രകോപിതനായ ഉമ്മര്‍ മകളെ വെട്ടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജുമൈലയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണ സമയത്ത് ഇയാള്‍ ലഹരിയുടെ സ്വാധീനത്തില്‍ ആയിരുന്നു എന്നാണ് പോലീസ് പറയുന്നത്.

മഞ്ചേശ്വരം പോലീസാണ് കേസെടുത്ത് അന്വേഷിക്കുന്നത്. സംഭവത്തിന് ഉപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തിരുന്നു. ലഹരിയുമായി ബന്ധപ്പെട്ട വിഷയമാണോ കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്്്.

Ads by Google
Tuesday 03 Feb 2026 07.55 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google