Sunday, March 15, 2026 Last Updated 1 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Monday 02 Feb 2026 04.12 PM

‘ഞങ്ങൾക്ക് ഒരു ആൺകുട്ടിയും പെൺകുട്ടിയും ജനിച്ചു; രണ്ട് പെൺമക്കളും ഒരു ആൺകുട്ടിയുമുള്ളതില്‍ വലിയ സന്തോഷം...’’ ഇരട്ടക്കുട്ടികള്‍ പിറന്ന സന്തോഷം പങ്കിട്ട് രാം ചരണ്‍

uploads/news/2026/02/823579/Untitled-3.jpg
Ram Charan and Upasana Konidela announced the arrival of their twin babies (Image Source: Instagram)

തെലുങ്ക് സൂപ്പർതാരം രാം ചരണ്‍ ഭാഷയും ദേശവും കടന്ന് ആരാധകരെ നേടിയ താരമാണ്. മെഗാസ്റ്റാർ ചിരഞ്ജീവിയുടെ മകന്‍ എന്ന ലേബലിലാണ് വെള്ളിത്തിരയിലെത്തിയതെങ്കിലും ചുരുക്കം സിനിമകളിലൂടെ ​തന്റേതായ ഇടം നേടാന്‍ രാം ചരണിന് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിലടക്കം നിരവധി ആരാധകരാണ് താരത്തിലുള്ളത്. താരത്തിന്റെ എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും അതുകൊണ്ടു തന്നെ നിമിഷവേഗത്തില്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ തനിക്കും ഭാര്യ ഉപാസന കൊനിഡേലക്കും ഇരട്ട കുട്ടികൾ പിറന്ന സന്തോഷം പങ്കിടുകയാണ് രാം ചരണ്‍. ഒരാൺകുഞ്ഞും പെൺകുഞ്ഞുമാണ് ഇരുവർക്കും പിറന്നത്. തങ്ങളുടെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ഇരുവരും ഈ സന്തോഷം പങ്കിടുകയും ചെയ്തിട്ടുണ്ട്.
‘‘ഞങ്ങൾക്ക് ഒരു ആൺകുട്ടിയും പെൺകുട്ടിയും ജനിച്ചു എന്ന വാർത്ത പങ്കുവെക്കുന്നതിൽ സന്തോഷമുണ്ട്. രണ്ട് പെൺമക്കളും ഒരു ആൺകുട്ടിയും ഉള്ളത് ഞങ്ങളെ വളരെയധികം നന്ദിയുള്ളവരാക്കുന്നു. ഞങ്ങളുടെ ജീവിതത്തിലെ സ്ത്രീകളാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി. എല്ലാ നിമിഷങ്ങളിലും ഞങ്ങളോടൊപ്പം നിൽക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ഞങ്ങളുടെ എല്ലാ ആരാധകരോടും, കുടുംബാംഗങ്ങളോടും, അഭ്യുദയകാംക്ഷികളോടും ഞാൻ വളരെ നന്ദിയുള്ളവനാണ്.....’’ എന്നാണ് രാം ചരണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരിക്കുന്നത്.

ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് ഉപാസനയുടെ പ്രസവം നടന്നത്. ഹൃദയസ്പർശിയായ ഈ വാർത്ത ദശലക്ഷക്കണക്കിന് ആരാധകർക്കടയിലും സന്തോഷം നിറയ്ക്കുന്നുണ്ട്. മെഗാ സാമ്രാജ്യത്തിന്റെ പിതാവായ മെഗാസ്റ്റാർ ചിരഞ്ജീവിയും തന്റെ സന്തോഷവും ആവേശവും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ആൺകുട്ടിയും പെൺകുട്ടിയും പൂർണ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും, മരുമകൾ ഉപാസന സുഖം പ്രാപിക്കുന്നുണ്ടെന്നും കുറിച്ചു. ഒരു ആണ്‍കുഞ്ഞും പെണ്‍കുഞ്ഞും-ലഭിച്ചതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ട് എന്നും, അഗാധമായ സന്തോഷത്തോടും നന്ദി നിറഞ്ഞ ഹൃദയത്തോടും കൂടിയാണ് ഈ വാർത്ത പങ്കു വെക്കുന്നതെന്നും ചിരഞ്ജീവി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
2023 ജൂണ്‍ 20 ന് ആണ് രാം ചരണ്‍- ഉപാസന ദമ്പതികളുടെ ആദ്യ കുട്ടിയായ മകള്‍ ക്ലിൻ കാര കൊനിഡെല ജനിച്ചത്. ഈ ഇരട്ടക്കുട്ടികളുടെ കൂടി വരവോടെ, കൊനിഡെല, കാമിനേനി കുടുംബങ്ങളിലെ സന്തോഷം ഇരട്ടിയായി. അഭ്യുദയകാംക്ഷികള്‍ക്കും ദശലക്ഷക്കണക്കിന് ആരാധകർക്കും സന്തോഷം നല്‍കുകയാണ് മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ‘മെഗാ’ കുടുംബത്തിന്റെ സന്തോഷ വാര്‍ത്ത.

Ads by Google
Monday 02 Feb 2026 04.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google