Sunday, March 15, 2026 Last Updated 59 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Monday 02 Feb 2026 12.16 PM

'സത്യസന്ധമായ, വൈകാരികമായ' അനുഭവം : ' വലതുവശത്തെ കളളനെ' അഭിനന്ദിച്ച് ഹനീഫ് അദേനി

praises

ജീത്തു ജോസഫ് സംവിധാനം ചെയ്ത് ഏറ്റുവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് വലതുവശത്തെ കളളന്‍. ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഹനീഫ് അദേനി. സിനിമ കേവലം ഒരു ത്രില്ലര്‍ എന്നതിലുപരി, പ്രേക്ഷകന്റെ ഉളളുലയ്ക്കുന്ന ഒരു വൈകാരിക യാത്രയാണെന്നാണ് അദ്ദേഹം കുറിച്ചത്.

' വേട്ടയാടുന്ന, സത്യസന്ധമായ, വൈകാരികമായ' അനുഭവം എന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ചിത്രത്തില്‍ സാമുവല്‍ എന്ന കഥാപാത്രമായി ജോജു എത്തുമ്പോള്‍ ആന്റണി എന്ന കഥാപാത്രത്തെ ബിജു മേനോന്‍ അവതരിപ്പിക്കുന്നത്. ലെനയും, ഗോകുലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇമോഷണല്‍ ത്രില്ലറായാണ് വലതുവശത്തെ കളളന്‍ പ്രേക്ഷകരിലേക്ക് എത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചത്.

Ads by Google
Monday 02 Feb 2026 12.16 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google