Sunday, March 15, 2026 Last Updated 10 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Monday 02 Feb 2026 10.57 AM

മണ്ടിയായി അഭിനയിച്ചു; തമാശയായി പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ചു: ശക്തമായി പ്രതികരിച്ച് അനശ്വര രാജന്‍

anaswara-rajan-

അഭിമുഖത്തിനിടെ തമാശയായി പറഞ്ഞ വാക്കുള്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായി പ്രതികരിച്ച് നടി അനശ്വര രാജന്‍. വിത്ത് ലവ് എന്ന തമിഴ് സിനിമയുടെ പ്രമോഷനായി നല്‍കിയ തമിഴ് അഭിമുഖത്തിലെ അനശ്വരയുടെ വാക്കുകളാണ് ചില മാധ്യമങ്ങള്‍ തെറ്റായി നല്‍കിയതെന്ന് താരം പറയുന്നു. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് അനശ്വരയുടെ പ്രതികരണം.

സാധാരണയായി ഇത്തരം വിവാദങ്ങളില്‍ നിന്നും മാറിനില്‍ക്കാനാണ് താന്‍ ആഗ്രഹിക്കാറുളളത്. എന്നാല്‍ തന്നെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ മിണ്ടാതിരിക്കാന്‍ കളിയില്ലെന്നും അനശ്വര വ്യക്തമാക്കി. ഏകദേശം ഇരുപത് മിനിറ്റോളം നീണ്ടുനിന്ന തമാശ നിറഞ്ഞ ഒരു അഭിമുഖം മുഴുവന്‍ കേട്ട് അതില്‍ വളരെ തമാശയായി പറഞ്ഞ എന്റെ വാക്കുകള്‍ അടര്‍ത്തിയെടുത്ത് വളരെ ഗുരുതരസ്വഭാവമുളളതാണെന്ന് കണക്കാക്കി നല്‍കിയ വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതാണ്.

anaswara-rajan-

ഇത് മാധ്യമപ്രവര്‍ത്തനമല്ല. വാര്‍ത്തയെ ഏന്റെ പ്രസ്താവന പോലുമല്ലാത്ത വാക്കുകളെ വളച്ചൊടിക്കുന്നതാണ്. ഇത് കേവലം ശ്രദ്ധ പിടിച്ച് പറ്റാനുളള ശ്രമമാണ്. ഞാന്‍ പറയാത്ത കാര്യം പറഞ്ഞുവെന്ന് പറയുന്നത് വിഷമിപ്പിച്ചു എന്നും അനശ്വര പറയുന്നു. ചിത്രത്തിന്റെ സെറ്റില്‍ മറ്റുളളവരുമായി വൈബാകാന്‍ മണ്ടിയായി അഭിനയിച്ചു എന്നായിരുന്നു വാര്‍ത്ത്. മാധ്യമങ്ങള്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നും അനശ്വര പറഞ്ഞു.

ടൂറിസ്റ്റ് ഫാമിലി എന്ന ചിത്രത്തിന്റെ സംവിധായകന്‍ അബിഷന്‍ ജീവിന്ത് ആണ് വിത്ത് ലവില്‍ നായകനായെത്തുന്നത്. മഥന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സൗന്ദര്യ രജനികാന്താണ്. ഫെബ്രുവരി ആറിന് ചിത്രം തിയറ്ററുകളിലെത്തും.

Ads by Google
Monday 02 Feb 2026 10.57 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google