Sunday, March 15, 2026 Last Updated 1 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Monday 02 Feb 2026 08.54 AM

അന്ന് ആ സിനിമയില്‍ ഹനീഫിക്കയ്ക്ക് അഭിനയിക്കാനായില്ല, പിന്നീട് എന്റെ പത്തിലധികം സിനിമകളിലുണ്ടായിരുന്നു; ഓര്‍മ്മചിത്രം പങ്കിട്ട് വിനയന്‍

director-vinayan-
photo-www.facebook.com/directorvinayan

വിനയന്റെ സംവിധാനത്തിൽ 1996 ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു 'കല്യാണസൗഗന്ധികം'. ദിലീപ്, ദിവ്യ ഉണ്ണി, ക്യാപ്റ്റൻ രാജു തുടങ്ങി വൻ താരനിര അണിനിരന്ന ചിത്രത്തിൽ നടൻ കൊച്ചിൻ ഹനീഫയ്ക്കും ഒരു കഥാപാത്രം നിശ്ചയിച്ചിരുന്നുവെന്നും എന്നാൽ വേഷം ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചില്ലെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് വിനയൻ.

കൊച്ചിൻ ഹനീഫ അദ്ദേഹം സംവിധാനം ചെയ്തുകൊണ്ടിരുന്ന തമിഴ് സിനിമയുടെ തിരക്കിലായിരുന്നതിനാൽ ചിത്രത്തിൽ അഭിനയിക്കാനായില്ലെന്നും, എന്നാൽ തുടർന്ന് പുറത്തിറങ്ങിയ തന്റെ പത്തോളം സിനിമകളിൽ കൊച്ചിൻ ഹനീഫയ്ക്ക് അഭിനയിക്കാനായെന്നും വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.

‘ഒരു ഓർമ്മച്ചിത്രം … കല്യാണ സൗഗന്ധികം എന്ന സിനിമയുടെ സോംഗ് റെക്കോഡിംഗ് മദ്രാസിലെ കോദണ്ഡപാണി സ്റ്റുഡിയോയിൽ നടക്കുന്ന സമയം അവിടെ എത്തിയ കൊച്ചിൻ ഹനീഫിക്ക ഞാനും ക്യാപ്റ്റൻ രാജുച്ചേട്ടനു മായി സംസാരിക്കുന്ന ഒരു ഫോട്ടോ പോസ്റ്റു ചെയ്യുന്നു..
അന്ന് ഹനീഫിക്കയ്ക് കല്യാണ സൗഗന്ധികത്തിൽ ഒരു വേഷം പറഞ്ഞിരുന്നതാണ്.. പക്ഷേ അദ്ദഹം സംവിധാനം നിർവഹിച്ച ഒരു തമിഴ് സിനിമയുടെ ഷൂട്ടിംഗ് അതേ സമയം ഉണ്ടയിരുന്നതിനാൽ ആ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞില്ല.. പിന്നീട് എന്റെ പത്തിലധികം സിനിമകളിൽ ഹനീഫിക്ക അഭിനയിച്ചു..ജേഷ്ട സഹോദരൻമാരെ പോലെ ഞാൻ ഇഷ്ടപ്പെട്ടിരുന്ന രണ്ടു പേരായിരുന്നു രാജുച്ചട്ടനും ഹനീഫിക്കയും’ വിനയന്‍ കുറിച്ചു.

Ads by Google
Monday 02 Feb 2026 08.54 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google