Sunday, March 15, 2026 Last Updated 2 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 31 Jan 2026 05.38 PM

ഓഫ് ഷോള്‍ഡര്‍ നെക്ക്ലൈനുള്ള നേവി ബ്ലൂ സ്കള്‍പ്ച്ചറല്‍ വെല്‍വറ്റ് ഗൗണില്‍ ബേബി ബമ്പില്‍ തിളങ്ങി സോനം കപൂര്‍; 6 ലക്ഷത്തിലധികം വിലയുള്ള ഗൗണി​ല്‍ മെറ്റേണിറ്റി ലുക്കില്‍ താരം

uploads/news/2026/01/823352/Untitled-5.jpg
Sonam Kapoor flaunts on baby bumb (Image Source: Instagram)

ബോളിവുഡിന്റെ എവര്‍ഗ്രീന്‍ അഭിനേതാവ് അനില്‍കപൂറിന്റെ മകളും അഭിനേത്രിയുമായ സോനം കപൂര്‍ തന്റെ രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണ്. അഭിനേത്രിയും മോഡലും ബോളിവുഡ് ഫാഷനിസ്റ്റുമായ സോനം കപൂറും വ്യവസായിയുമായ ആനന്ദ് അഹൂജയും 2018-ലാണ് വിവാഹിതരായത്. 2022 ല്‍ ഇവര്‍ക്ക് ഒരു മകന്‍ ജനിച്ചു. മനോഹരമായ പിങ്ക് സ്‌കര്‍ട്ട് സ്യൂട്ടിലുള്ള ചിത്രങ്ങള്‍ക്ക് ‘അമ്മ’ എന്ന് ക്യാപ്ഷന്‍ നല്‍കി സ്റ്റൈലിഷായിട്ടാണ് സോനം താന്‍ രണ്ടാമത് അമ്മയാകാനൊരുങ്ങുവെന്ന സന്തോഷം ആരാധകരെ അറിയിച്ചത്.
ഇപ്പോഴിതാ തന്റെ ഫാഷൻ ലുക്ക്ബുക്കുകളിൽ ഏറ്റവും കാലാതീതമായി തന്റെ മെറ്റേണിറ്റി ഫാഷന്‍ ആരാധകര്‍ക്കായി പങ്കിട്ടിരിക്കുകയാണ് സോനം കപൂര്‍. ആഡംബര മേക്കപ്പ്, സ്കിൻകെയർ, സുഗന്ധദ്രവ്യ ലേബൽ ‘ലാൻകോ’മിന്റെ ആദ്യ ഇന്ത്യൻ ബ്രാൻഡ് അംബാസഡറായി തന്നെ പ്രഖ്യാപിച്ച ചടങ്ങില്‍ സോനം എത്തിയത് ‘അലായിയ’യുടെ നേവി ബ്ലൂ സ്കള്‍പ്ച്ചറല്‍ വെല്‍വറ്റ് ഗൗണിലുള്ള ഈ ടൈംലെസ് ലുക്കിലാണ്. ‘പൂർണ്ണ വൃത്താകൃതിയിലുള്ള നിമിഷം’ എന്നാണ് താരം ഈ നാഴികക്കല്ലിനെ വിശേഷിപ്പിച്ചത്. ‘‘ഒരു പുതിയ അധ്യായം. ലോറിയൽ ഗ്രൂപ്പിനൊപ്പം ഒരു പൂർണ്ണ വൃത്താകൃതിയിലുള്ള നിമിഷം
ലാൻകോം ഒഫീഷ്യലിനുള്ള ഇന്ത്യയിൽ നിന്നുള്ള ആദ്യ മുഖം എന്ന നിലയിൽ അഭിമാനിക്കുന്നു, കാലാതീതവും ആത്മവിശ്വാസവും സ്ത്രീത്വത്തിന് ഒരുപോലെ പ്രിയപ്പെട്ടതുമായ സൗന്ദര്യ ദർശനത്തെ പ്രതിനിധീകരിക്കുന്നു.
സ്ത്രീത്വം, ശക്തി, ദുർബലത, അഭിലാഷം, കൃപ എന്നിവയെല്ലാം ഒരുമിച്ച് നിലനിൽക്കുന്ന ഈ നിമിഷം ആഘോഷിക്കുന്നു, നമ്മൾ ചെയ്യുന്നതുപോലെ തന്നെ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് സോനം ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്.
ആഡംബരപൂർണ്ണമായ വെൽവെറ്റ് നേവി ബ്ലൂ ഗൗണിലാണ് സോനം തിളങ്ങുന്നത്. ഓഫ് ഷോള്‍ഡര്‍ നെക്ക്ലൈനുള്ള ഗൗണി​ലൂടെ തന്റെ ഡെക്കോലെറ്റേജ് മനോഹരമായി താരം എടുത്തുകാട്ടുന്നു. ഫിറ്റഡ് സ്ലീവുകളും ഫിഗർ-ഹഗ്ഗിംഗ് സിലൗറ്റും ഫ്ലോര്‍ ഗ്രേസിംഗ് ലെഗ്തും താരത്തിന്റെ ബേബി ബമ്പിനെ കൂടുതല്‍ മനോഹരമാക്കി. സഫയര്‍ ഇയറിംഗ്സും സ്റ്റേറ്റ്മെന്റ് റിംഗ്സും താരത്തിന്റെ മൊത്തത്തിലുള്ള ലുക്കിന് ഒരു നാടകീയ സ്പർശം നൽകുന്നുണ്ട്.

Ads by Google
Saturday 31 Jan 2026 05.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google