Sunday, March 15, 2026 Last Updated 4 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 31 Jan 2026 03.09 PM

ബ്ലാക്ക് പാന്റ്സും പിങ്ക് ഷര്‍ട്ടും കൂളിംഗ് ഗ്ലാസും ഗ്രേ ബെര്‍ട്ടന്‍ ക്യാപ്പും കൂള്‍ ലുക്കില്‍ അനന്യ;ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

uploads/news/2026/01/823341/Untitled-4.jpg
Ananya (Image Source: Instagram)

പൈ ബ്രദേഴ്സ് എന്ന മലയാളചലച്ചിത്രത്തിലാണ് ബാലതാരമായി അഭിനയിച്ചു കൈയടി നേടിയ ശേഷം 2008 ൽ പോസിറ്റീവ് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറം കുറിച്ച താരമാണ് അനന്യ. നായിക, സഹനായിക അടക്കം വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ അനന്യ ഏറെ ശ്രദ്ധിക്കപ്പെട്ടു. 2011 ല്‍ റിലീസ് ചെയ്ത അനന്യയുടെ എങ്കെയും എപ്പോതും തമിഴിൽ വൻ വിജയമായിരുന്നു. മെഗാസ്റ്റാറുകൾക്ക് ഒപ്പം തിളങ്ങിയ താരം ഇടയ്ക്ക് കരിയറില്‍ നിന്ന് വലിയൊരു ബ്രേക്കെടുത്തിരുന്നു.
എന്നാല്‍ തിരിച്ചുവരവില്‍ മികച്ച കഥാപാത്രങ്ങളിലൂടെ അനന്യ വീണ്ടും ശ്രദ്ധിക്കപ്പെട്ടു. അഭിനയത്തില്‍ മാത്രമല്ല കവര്‍ സോംഗുകളിലൂടെ ഗായിക എന്ന നിലയിലും അനന്യ പ്രേക്ഷകഹൃദയം നേടുന്നുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം സ്റ്റൈലിഷ് ഫോട്ടോഷൂട്ടുകള്‍ അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ കൂള്‍ ലുക്കിലുള്ള ക്യൂട്ട് ചിത്രങ്ങള്‍ പങ്കിടുകയാണ് അനന്യ. ബ്ലാക്ക് പാന്റ്സും പിങ്ക് ഷര്‍ട്ടും കൂളിംഗ് ഗ്ലാസും ഗ്രേ ബെര്‍ട്ടന്‍ ക്യാപ്പും ധരിച്ച് കൂള്‍ ലുക്കിലാണ് താരം ചിത്രങ്ങളില്‍ തിളങ്ങുന്നത്. ‘‘അലട്ടലുകളില്ലാത്ത തിരക്കുകളില്ലാത്ത, ക്ഷമാപണങ്ങളില്ലാത്ത ഞാന്‍...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അനന്യ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. താരത്തിന്റെ കൂള്‍ ലുക്കിലുള്ള ചിത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍.
2025ൽ പുറത്തിറങ്ങിയ തമിഴ് ആക്ഷൻ ത്രില്ലർ ചിത്രമായ ‘ഡീസൽ’ആണ് അനന്യയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്.

Ads by Google
Saturday 31 Jan 2026 03.09 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google