Sunday, March 15, 2026 Last Updated 2 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 31 Jan 2026 01.44 PM

അപ്പ എന്താ കുമ്പിടിയാണോ?, ആവശ്യമുള്ളതും ഇല്ലാത്തതുമായ കാര്യങ്ങളിൽ അപ്പയുടെ പേര് ചേർക്കുന്നു: കാളിദാസ് ജയറാം

sit, case

ശബരിമല സ്വര്‍ണപ്പാളി കേസുമായി ബന്ധപ്പെട്ട ജയറാമിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് മകനും നടനുമായ കാളിദാസ് ജയറാം. കാളിദാസും ജയറാമും ഒരുമിക്കുന്ന ആശകള്‍ ആയിരം എന്ന സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചിനിടെയായിരുന്നു താരത്തിന്റെ പരോക്ഷമായ പ്രതികരണം.

വാര്‍ത്ത കണ്ടപ്പോള്‍ അപ്പ കുമ്പിടിയാണോ എന്ന് തോന്നിപ്പോയെന്നാണ് കാളിദാസ് പറയുന്നത്. ഒരേസമയം ഒരാള്‍ക്ക് എങ്ങനെയാണ് രണ്ടിടത്ത് പ്രത്യക്ഷപ്പെടാന്‍ സാധിക്കുകയെന്ന് ചിന്തിച്ചുവെന്നും കാളിദാസ് പറയുന്നു. ആവശ്യമുള്ളതും ഇല്ലാത്തതുമായ കാര്യങ്ങളില്‍ ജയറാമിന്റെ പേര് ചേര്‍ത്തുവെക്കുകയാണെന്നും കാളിദാസ് പറയുന്നു. ചെന്നൈയിലെ വീട്ടിലെത്തി ജയറാമിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തുവെന്നായിരുന്നു വാര്‍ത്ത.

''അടുത്ത വീട്ടിലെ പയ്യനെപ്പോലെയോ സ്വന്തം വീട്ടിലെ അംഗത്തെപ്പോലെയോ ആണ് നടനായ ജയറാമിനെ ആളുകള്‍ കാണുന്നത്. ഏതെങ്കിലും ജയറാം സിനിമയുടെ റഫറന്‍സ് ഇല്ലാതെ നമ്മുടെ ഒരു ദിവസം മുന്നോട്ട് പോകില്ല. അതുകൊണ്ടായിരിക്കാം ആവശ്യമുള്ളതും ഇല്ലാത്തതുമായ കാര്യങ്ങളില്‍ അപ്പയുടെ പേര് ചേര്‍ന്നു പോകുന്നത്. ഇന്നത്തെ ഒരു വാര്‍ത്ത കണ്ടപ്പോള്‍ അപ്പ കുമ്പിടിയാണോ എന്ന് ഞാന്‍ വിചാരിച്ചു. എങ്ങനെ രണ്ട് സ്ഥലങ്ങളില്‍ ഒരേ സമയത്ത് പ്രത്യക്ഷപ്പെടാന്‍ പറ്റുമെന്ന് ആലോചിച്ചു'' എന്നാണ് കാളിദാസ് പറയുന്നത്.

അതേസമയം 22 വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാമും കാളിദാസ് ഒരുമിച്ച് അഭിനയിക്കുന്ന ആശകള്‍ ആയിരം തിയേറ്ററുകളിലെത്തുകയാണ്. അച്ഛനും മകനുമായി തന്നെയാണ് ഇരുവരും അഭിനയിക്കുന്നത്. ആശ ശരത്തും ഇഷാനി കൃഷ്ണയുമാണ് ചിത്രത്തിലെ നായികമാര്‍. ഒരു വടക്കന്‍ സെല്‍ഫി ഒരുക്കിയ ജി പ്രജിത്ത് ആണ് സിനിമയുടെ സംവിധാനം. ശ്രീ ഗോകുലം മൂവീസാണ് സിനിമയുടെ നിര്‍മാണം.

ജൂഡ് ആന്തണി ജോസഫ് സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടറാണ്. ജൂഡും അരവിന്ദ് രാജേന്ദ്രനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത്. ഫെബ്രുവരി ആറിനാണ് സിനിമ റിലീസാകുന്നത്.

Ads by Google
Saturday 31 Jan 2026 01.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google