Sunday, March 15, 2026 Last Updated 0 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 31 Jan 2026 11.46 AM

' ഏറ്റവും മതേതരവും മനോഹരവുമായ ഇടമാണ് ബോളിവുഡ്, ഇവിടെ യോഗ്യതയാണ് പ്രധാനം' ; എ. ആര്‍. റഹ്മാന് മറുപടിയുമായി റാണി മുഖര്‍ജി

controversy

ബോളിവുഡില്‍ അവസരം കുറഞ്ഞതിനുപിന്നില്‍ വര്‍ഗീയപരമായ കാരണങ്ങള്‍ ഉണ്ടായേക്കാമെന്ന സംഗീതസംവിധായകന്‍ എ. ആര്‍. റഹ്മാന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണമറിയിച്ചിരിക്കുകയാണ് ബോളിവുഡ് നടി റാണി മുഖര്‍ജി. താന്‍ കണ്ടതില്‍ വച്ചേറ്റവും മതേതരമായ ഇടം ബോളിവുഡാണെന്ന് റാണി മുഖര്‍ജി പറഞ്ഞു. ഡിഡി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അവര്‍.

ബോളിവുഡ് ആണ് ഏറ്റവും മതേതരമായ ഇടം, അങ്ങനെയാണ് താന്‍ വിശ്വസിക്കുന്നത്. ജാതിയുടേയോ, മതത്തിന്റെയോ പേരിലുളള വിവേചനമില്ല. മുപ്പതുവര്‍ഷം ഈ ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്നയാള്‍ എന്ന നിലയ്ക്ക് അത്തരമൊരു അനുഭവം ഉണ്ടായിട്ടേയില്ല- റാണി മുഖര്‍ജി പറഞ്ഞു.

ഈ ഇന്‍ഡസ്ട്രിയാണ് തന്നെ ഇന്നത്തെ നിലയിലേക്കെത്തിച്ചതെന്നും ഇവിടെ യോഗ്യതയാണ് പ്രധാനമെന്നും താരം പറഞ്ഞു. ഇവിടെ നിങ്ങളുടെ തൊഴിലാണ് നിങ്ങള്‍ക്കുവേണ്ടി സംസാരിക്കുക, അത്യന്തികമായി പ്രേക്ഷകരുമായി അടുക്കുന്നവരാണ് അതിജീവിക്കുകയും വിജയിക്കുകയും ചെയ്യുന്നത്. ബോളിവുഡ് ഇപ്പോഴും ഏറ്റവും മതേതരവും മനോഹരവുമായ ഇടമായി നിലകൊളളുന്നുവെന്നും റാണി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ എട്ട് വര്‍ഷമായി ഹിന്ദി ചലച്ചിത്ര മേഖലയിലെ മാറ്റങ്ങള്‍ കാരണം തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടുവെന്നും, ഇതില്‍ വര്‍ഗീയമായ കാരണങ്ങള്‍ ഉണ്ടായേക്കാമെന്നുമുളള എ. ആര്‍ റഹ്മാന്റെ പരാമര്‍ശമാണ് വിവാദമായത്. പരാമര്‍ശം വിദ്വേഷ ചര്‍ച്ചകള്‍ക്കുകൂടി വഴിവെച്ചതോടെ റഹ്മാന്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

തന്റെ വാക്കുകള്‍ ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചുളളതല്ലെന്നും ഇന്ത്യയോടുളള സ്‌നേഹം തനിക്ക് വലുതാണെന്നും വീഡിയോ സന്ദേശത്തിലൂടെ റഹ്മാന്‍ വ്യക്തമാക്കി. ഇന്ത്യയിലെ ബഹുസ്വരതയും സാംസ്‌കാരിക പൈതൃകവുമാണ് തന്റെ സംഗീതത്തിന് പ്രചോദനമെന്നും റഹ്മാന്‍ പറഞ്ഞു.

Ads by Google
Saturday 31 Jan 2026 11.46 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google