Sunday, March 15, 2026 Last Updated 57 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 31 Jan 2026 09.33 AM

' സ്വന്തം ഭാഷയെ സ്‌നേഹിക്കാന്‍ മറ്റൊന്നിനെ വെറുക്കേണ്ടതില്ല, ഹിന്ദിയുടെ വരവോടെ പല മാതൃഭാഷകളും ഇല്ലാതായി' ; കമല്‍ഹാസന്‍

hate, summit

സ്വന്തം ഭാഷയെ സ്‌നേഹിക്കാന്‍ മറ്റൊന്നിനെ വെറുക്കേണ്ടതില്ലെന്ന് നടനും രാജ്യസഭാ എംപിയുമായ കമല്‍ഹാസന്‍. ഒരുകാരണവശാലും ഭാഷ അടിച്ചേല്‍പ്പിക്കാന്‍ പാടില്ല. ഹിന്ദിയുടെ വരവോടെ പല മാതൃഭാഷകളും ഇല്ലാതായിട്ടുണ്ടെന്നും എന്‍ഡിവി സമ്മിറ്റില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

'എന്റെ ഭാഷയെ ഞാൻ സ്നേഹിക്കുന്നു. സാംസ്കാരിക അഭിമാനമായും കാണുന്നു. അതാണ് അതിന്റെ സ്ഥാനം. സ്വന്തം ഭാഷയെ സ്നേഹിക്കാൻ മറ്റൊന്നിനെ വെറുക്കേണ്ടതില്ല. എന്റെ ഭാഷയെ മറ്റൊരാൾ സ്നേഹിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അദ്ദേഹത്തിന്റെ ഭാഷയെ എനിക്കും സ്നേഹിക്കാൻ സാധിക്കണം. എന്നാൽ, അത് ഞങ്ങളുടെ മേൽ അടിച്ചേൽപ്പിക്കരുത്. ഭാഷ കേവലം ആശയവിനിമയത്തിന് മാത്രമുള്ളതാണ്', കമൽ പറഞ്ഞു.

ഭാഷ അടിച്ചേല്‍പ്പിക്കുന്ന സാഹചര്യം നിലവിലുണ്ടോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു. ' സ്‌നേഹം ഒരിക്കലും ടോക്‌സിക് ആകരുത്. അത് വിവാഹമാണെങ്കിലും ഭാഷകളുടെ കാര്യമാണെങ്കിലും പരസ്പര ബഹുമാനത്തോടെയുളളതാകണം. അടിച്ചേല്‍പ്പിക്കുകയും അരുത്.'

ഹരിയാണ, ബിഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒരിക്കല്‍ സംസാരിച്ചിരുന്ന മാതൃഭാഷകള്‍ ഹിന്ദി എത്തിയതോടെ ക്രമേണ ഇല്ലാതായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പല മാതൃഭാഷകളെയും വിഴുങ്ങുന്ന ഒരു ഭാഷയായി ഹിന്ദി മാറിയിരിക്കുന്നു. അതിനാലാണ് തമിഴ്‌നാട് നിരന്തരമായി ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെ എതിര്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google
Saturday 31 Jan 2026 09.33 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google