Sunday, March 15, 2026 Last Updated 59 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 31 Jan 2026 08.20 AM

' എനിക്ക് ധരിക്കാന്‍ അടിവസ്ത്രങ്ങള്‍ നല്‍കി, അയാളുടെ മുന്നില്‍ വച്ച് മാറാന്‍ പറഞ്ഞു' ; ഫോട്ടോഗ്രാഫറില്‍ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി ഐശ്വര്യ രാജേഷ്

bad, from

തമിഴില്‍ ഏറെ ആരാധകരുളള നടിയാണ് ഐശ്വര്യ രാജേഷ്. ഇപ്പോഴിതാ കരിയറിന്റെ തുടക്കത്തില്‍ ഫോട്ടോഗ്രഫറില്‍ നിന്നുണ്ടായ ദുരനുഭവം തുറന്നുപറയുകയാണ് താരം. തന്റെ മുമ്പില്‍ വച്ച് വസ്ത്രം മാറാന്‍ ഫോട്ടോഗ്രഫര്‍ ആവശ്യപ്പെട്ടുവെന്നാണ് ഐശ്വര്യ രാജേഷ് പറയുന്നത്. ഒരു അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍.

''ഞാന്‍ ചെറുപ്പമായിരുന്നു. സഹോദരന്റെ കൂടെയാണ് പോയത്. ഫോട്ടോഗ്രാഫര്‍ അവനോട് പുറത്തിരിക്കാന്‍ പറഞ്ഞു. ശേഷം എന്നെ മാത്രം അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. എനിക്ക് ധരിക്കാനായി അടിവസ്ത്രങ്ങള്‍ നല്‍കി. അയാളുടെ മുന്നില്‍ വച്ച് തന്നെ മാറാന്‍ പറഞ്ഞു. എനിക്ക് നിന്റെ ശരീരം കാണണം എന്നാണ് അയാള്‍ പറഞ്ഞത്'' താരം പറയുന്നു.

''ആ പ്രായത്തില്‍ എങ്ങനെയാണ് ഇന്‍ഡസ്ട്രിയില്‍ കാര്യങ്ങള്‍ നടക്കുന്നതെന്ന് മനസിലാക്കാനുള്ള അറിവുണ്ടാകില്ല. ഇവിടെ ഇങ്ങനെയാകും എന്നാണ് ഞാന്‍ കരുതിയത്. ഏതാണ്ട് ഞാന്‍ തയ്യാറാവുകയും ചെയ്തു. അയാള്‍ അഞ്ച് മിനുറ്റ് കൂടി സംസാരിച്ചിരുന്നെങ്കില്‍ ഞാന്‍ അതിന് തയ്യാറാകുമായിരുന്നു. പക്ഷെ എനിക്ക് എന്തോ പന്തികേട് തോന്നി'' താരം പറയുന്നു.

പിന്നാലെ സഹോദരനോട് സമ്മതം വാങ്ങിയിട്ട് വരാമെന്ന് പറഞ്ഞ് താന്‍ ആ മുറിയില്‍ നിന്നും ഇറങ്ങിപ്പോരുകയായിരുന്നുവെന്നാണ് ഐശ്വര്യ പറയുന്നത്. മുറിയ്ക്ക് ഉള്ളില്‍ നടന്നതിനെക്കുറിച്ച് താന്‍ ഒരിക്കലും സഹോദരനോട് സംസാരിച്ചിട്ടില്ലെന്നും ഐശ്വര്യ പറയുന്നു. അതേസമയം അയാള്‍ ഇതുപോലെ എത്ര പെണ്‍കുട്ടികളോട് പെരുമാറിയിട്ടുണ്ടാകാം എന്നും താരം ചോദിക്കുന്നുണ്ട്.

Ads by Google
Saturday 31 Jan 2026 08.20 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google