Sunday, March 15, 2026 Last Updated 57 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Friday 30 Jan 2026 01.47 PM

പ്രിയപ്പെട്ട പ്രിയന് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍

uploads/news/2026/01/823190/mohanlal-priyadarshan.jpg
photo-www.facebook.com/ActorMohanlal

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും തിരക്കഥാകൃത്തുമായ പ്രിയദര്‍ശന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. ' പ്രിയപ്പെട്ട പ്രിയന് പിറന്നാള്‍ ആശംസകള്‍' എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പ്രിയദര്‍ശനൊപ്പമുളള ചിത്രവും മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുണ്ട്.

മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ നിരവധി ഹിറ്റുകളാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്. ചിത്രം, വന്ദനം, കിലുക്കം, തേന്‍മാവിന്‍ കൊമ്പത്ത്, കാലാപാനി, മിന്നാരം, ഒപ്പം തുടങ്ങി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ചു. 2021ല്‍ പുറത്തിറങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് പ്രിയദര്‍ശന് പിറന്നാള്‍ ആശംസകളുമായി എത്തുന്നത്.

1984ല്‍ പുറത്തിറങ്ങിയ ' പൂച്ചക്കൊരു മൂക്കുത്തി' എന്ന ചിത്രത്തിലൂടെയാണ് പ്രിയദര്‍ശന്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി സിനിമയിലും അദ്ദേഹം ശ്രദ്ധനേടിയിട്ടുണ്ട്.

Ads by Google
Friday 30 Jan 2026 01.47 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google