Sunday, March 15, 2026 Last Updated 4 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Friday 30 Jan 2026 01.19 PM

' അനോമി' യിലെ പാട്ടിന് ചുവടുവെച്ച് ഭാവനയും സുഹൃത്തുക്കളും; വീഡിയോ വൈറല്‍

song, with

ഭാവന മുഖ്യവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ' അനോമി'. ഇപ്പോള്‍ ചിത്രത്തിലെ ' തീരാദൂരമേ' എന്ന ഗാനത്തിന് ചുവടുവെയ്ക്കുകയാണ് ഭാവനയും സുഹൃത്തുക്കളായ ശില്‍പ ബാലയും മൃദൃല മുരളിയും ഷഫ്‌ന നിസാമും. ' അനോമി ഹുക്ക് സ്‌റ്റെപ്' ചാലഞ്ച് എന്ന ഹാഷ് ടാഗോടെ ഭാവനയാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

അനോമി സിനിമയുടെ പോസ്റ്റര്‍ പ്രിന്റ് ചെയ്ത ഹൂഡി അണിഞ്ഞാണ് സംഘം നൃത്തം അവസാനിപ്പിക്കുന്നത്. ' ഈ ഫണ്‍ മിസ് ചെയ്യുന്നു' എന്നാണ് വീഡിയോയ്ക്ക് രമ്യ നമ്പീശന്റെ കമന്റ്. മഞ്ജു വാരിയര്‍ ഉള്‍പ്പെടെ നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. ' രമ്യ നമ്പീശനെയും സയനോരയെയും മിസ് ചെയ്യുന്നു' എന്നായിരുന്നു ഭാവനയുടെ പ്രതികരണം.

അതേസമയം ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഭാവന. ഭാവനയ്‌ക്കൊപ്പം റഹ്മാനും മുഖ്യവേഷത്തിലെത്തുന്ന അനോമി സൈ- ഫൈ ത്രില്ലറാണ്. റിയാസ് മാരാത്ത് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഫെബ്രുവരി ആറിന് തിയേറ്ററുകളിലെത്തും. അനിമല്‍ ഫെയിം ഹര്‍ഷവര്‍ദ്ധന്‍ ആണ് സംഗീതം. ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അര്‍ജുന്‍ ലാല്‍, ഷെബിന്‍ ബെന്‍സണ്‍, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.

Ads by Google
Friday 30 Jan 2026 01.19 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google